Varaham | സുരേഷ് ഗോപിയുടെ 257-ാം ചിത്രം 'വരാഹം' ജൂലൈയില്‍ തിയേറ്ററുകളിലേക്ക്


ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗരുഡന്‍.
മമ്മൂട്ടി കംപനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിന്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.
കൊച്ചി: (KVARTHA) കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയതിനുശേഷം സുരേഷ് ഗോപി നായകനാകുന്ന ആദ്യ ചിത്രമാണ് വരാഹം. അതിനാല്‍തന്നെ സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വരാഹം. ജൂലൈ ആദ്യം ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. സുരേഷ് ഗോപിയുടെ 257-ാം ചിത്രമാണിത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു
സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനുശേഷം സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗരുഡന്‍ ആണ്. മമ്മൂട്ടി കംപനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിന്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.