SWISS-TOWER 24/07/2023

പത്മാവതിയുടെ റിലീസ് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡ്; വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 11.11.2017) ബോളീവുഡ് ചിത്രം പത്മാവതിയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ആശ്വാസമായാണ് സുപ്രീം കോടതിയുടെ നടപടി. രജപുത്ര സമുദായത്തിന്റെ വികാരത്തെ ചിത്രം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകളാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്.

റാണി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്ഥിതിക്ക് വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.

പത്മാവതിയുടെ റിലീസ് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡ്; വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിനെതിരെ നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: There has been a widespread uproar against the movie which is scheduled for release on December 1. Several groups have been protesting against its screening.

Keywords:Padmavati,Sanjay Leela Bhansali,Supreme Court,Deepika Padukone,Ranveer Singh,Shahid Kapoor

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia