സായ് പല്ലവിയെ കടത്തിവെട്ടി ശ്രുതി ഹാസന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 26.04.2016) പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ സായ് പല്ലവിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ശ്രുതി ഹാസന്‍ കാഴ്ച വെച്ചിരിക്കുന്നത്. അല്‍ഫോണ്‍സ് ചിത്രമായ പ്രേമത്തില്‍ മലരെന്ന അദ്ധ്യാപികയെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സായ്.

ഇതിലെ കുത്ത് ഡാന്‍സിന്റെ ചിത്രീകരണ വേളയില്‍ ശ്രുതിയുടെ നൃത്തം കണ്ട് സഹപ്രവര്‍ത്തകര്‍ അമ്പരന്നുപോയെന്നാണ് റിപോര്‍ട്ട്. പ്രേമം സിനിമയില്‍ സമാനമായ ദൃശ്യങ്ങളുണ്ടായിരുന്നു. സായ് പല്ലവിയുടെ നൃത്തം കണ്ട് നിവിനും കൂട്ടരും വാ പൊളിച്ച് നില്‍ക്കുന്നത് ഏവരിലും ചിരി പടര്‍ത്തിയിരുന്നു.

ഗായികയും നടിയുമായ ശ്രുതി മികച്ച നര്‍ത്തകി കൂടിയാണെന്ന് ഇതിലൂടെ തെളിച്ചു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗചൈതന്യയാണ് നായകന്‍. നാഗചൈതന്യ പോലും ശ്രുതിയുടെ നൃത്തചുവട് കണ്ട് അന്തം വിട്ടു. ശ്രുതിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് ഈ സിനിമയിലേതെന്നും ഇവര്‍ പറയുന്നു.

ചാന്തു മൊണ്ടേതിയാണ് പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. പ്രേമം എന്നു തന്നെയാണ് തെലുങ്കിലും സിനിമയുടെ പേര്. സെലിന്റെയും മേരിയുടെയും വേഷത്തില്‍ അനുപമയും മഡോണയും തന്നെയാണ് എത്തുന്നത്.

സായ് പല്ലവിയെ കടത്തിവെട്ടി ശ്രുതി ഹാസന്‍
Keywords: Sai Pallavi, Sruthi Hasan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia