ശ്രീദേവിയെ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ കണ്ടെത്തിയത് വൈകിട്ട് 6 മണിയോടെ; പോലീസില്‍ വിവരമറിയിച്ചത് രാത്രി 9 മണിക്ക്; ദുരൂഹത തുടരുന്നു

 


ദുബൈ: (www.kvartha.com 26.02.2018) ബോളീവുഡ് താര റാണി ശ്രീദേവിയുടെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുമ്പോഴും നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിന് മുന്‍പ് നടന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ള അന്വേഷണത്തിലാണ് പോലീസ്. അല്‍ റഷീദിയ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്രീദേവി മരിച്ചിരുന്നു. ശ്രീദേവിയെ ജീവനോടെ കണ്ട ഒടുവിലത്തെ വ്യക്തിയെന്ന നിലയില്‍ ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദുബൈ പോലീസ്.

ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ജീവനക്കാര്‍ ശ്രീദേവി താമസിക്കുന്ന മുറിയുടെ ഡോര്‍ ബെല്‍ അടിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ തല്ലിതകര്‍ത്ത് ജീവനക്കാര്‍ അകത്തുകടക്കുകയും അബോധാവസ്ഥയില്‍ നിലത്ത് കിടന്ന ശ്രീദേവിയെ കണ്ടെത്തുകയും ചെയ്തുവെന്നാണ് ഒരു റിപോര്‍ട്ട്.

ശ്രീദേവിയെ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ കണ്ടെത്തിയത് വൈകിട്ട് 6 മണിയോടെ; പോലീസില്‍ വിവരമറിയിച്ചത് രാത്രി 9 മണിക്ക്; ദുരൂഹത തുടരുന്നു

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബൈയിലെത്തിയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷി കപൂറും ഫെബ്രുവരി 21ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടും ശ്രീദേവി ദുബൈയില്‍ തന്നെ തുടര്‍ന്നു. ഫെബ്രുവരി 24ന് ശ്രീദേവിയെ ആശ്ചര്യപ്പെടുത്താനായി ബോണി കപൂര്‍ ദുബൈയിലെത്തി. ശ്രീദേവിക്കൊപ്പം പുറത്തുനിന്ന് അത്താഴം കഴിക്കുവാനും അദ്ദേഹം പദ്ധതിയിട്ടു.

ഒരുങ്ങുന്നതിന് മുന്നോടിയായി ശ്രീദേവി കുളിമുറിയിലേയ്ക്ക് പോയി. അതിന് മുന്‍പ് ഇരുവരും സംസാരിച്ചിരുന്നു. വൈകിട്ട് 5നും ആറിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ബാത്ത് റൂമിലേയ്ക്ക് പോയ ശ്രീദേവിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ബോണീ കപൂര്‍ കുളിമുറിയുടെ വാതിലില്‍ തട്ടി. എന്നാല്‍ അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന ബോണി കപൂര്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ കിടക്കുന്ന ശ്രീദേവിയെ ആണ് കണ്ടത്. തുടര്‍ന്ന് ബോണി കപൂര്‍ ഒരു സുഹൃത്തിനെ വിളിച്ച് വരുത്തുകയും ഇരുവരും ചേര്‍ന്ന് ശ്രീദേവിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. ഒന്‍പത് മണിയോടെയാണ് ബോണി കപൂര്‍ ദുബൈ പോലീസില്‍ വിവരമറിയിക്കുന്നത്. ഖലീജ് ടൈംസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് മണിക്കൂറില്‍ എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ബോണി കപൂറിനെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: They called the police at 9pm. What happened in those almost-four hours is still a mystery and only Boney Kapoor can shed light on that.

Keywords: Entertainment, Bollywood, Sridevi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia