ഭജന പഠിപ്പിക്കാനായി റിയാലിറ്റി ഷോ; വിധികര്‍ത്താക്കളായി ബാബാ രാംദേവും നടി സോനാക്ഷി സിന്‍ഹയും

 


ന്യൂഡല്‍ഹി: (www.kvartha.com 02.08.2017) ഭജന പഠിപ്പിക്കുന്ന റിയാലിറ്റി ഷോയുമായി സ്റ്റാര്‍ ഭാരത് ചാനലെത്തുന്നു. നിലവില്‍ ലൈഫ് ഒ കെ ടി വി എന്ന പേരില്‍ അറിയപ്പെടുന്ന ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരുമാറുന്നതിന്റെ ഭാഗമായാണ് യുവജനങ്ങളെ ഭജന പഠിപ്പിക്കാനായി ഓം ശാന്തി ഓം എന്ന പേരില്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

ഭജന പഠിപ്പിക്കാനായി റിയാലിറ്റി ഷോ; വിധികര്‍ത്താക്കളായി ബാബാ രാംദേവും നടി സോനാക്ഷി സിന്‍ഹയും

യോഗാ ഗുരു ബാബാ രാംദേവും നടി സോനാക്ഷി സിന്‍ഹയും ഗായകന്‍ കനികാ കപൂറുമാണ് ഷോയുടെ വിധികര്‍ത്താക്കളായി എത്തുന്നത്. കോളോസിയം മീഡിയ ആണ് ഷോ നിര്‍മിക്കുന്നത്. ആത്മീയതയ്ക്ക് ഈ പരിപാടി വലിയ പ്രാധ്യാനം നല്‍കുമെന്നും, ബാബാ രാംദേവ് തന്റെ ആശയങ്ങളും വെളിപാടുകളും പ്രേക്ഷകരുമായി പങ്ക് വെക്കുമെന്നും ഷോയുടെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ വെളിപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New Delhi, Channel, Entertainment, Baba Ramdev, National, Sonakshi Sinha and Baba Ramdev team up for a new spiritual reality show.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia