സിദ്ധാര്‍ത്ഥ് എന്റെ സുഹൃത്ത്: ആലിയ ഭട്ട്

 


(www.kvatha.com 13.03.2016) പ്രായം ഇരുപത്തിരണ്ടേ ആയിട്ടുള്ളുവെങ്കിലും ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ആലിയ ഭട്ട് സജീവമാണ്. അതിപ്പോള്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ പരിഗണിച്ചാലും പ്രണയത്തിന്റെ കാര്യത്തിലായാലും. ആലിയ ഒരു ചൂടന്‍ നാമം തന്നെ. സിദ്ധാര്‍ഥ് മല്‍ഹോത്രയുമായി ആലിയ പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നുമൊക്കെ ഇതിനകം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ പുതുമുഖമായെത്തിയ ആലിയയുടെ ആദ്യ നായകനായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്ര. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ആലിയ ഭട്ട് സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്നു കേട്ടിരുന്നു. ചിത്രത്തിലെ മറ്റൊരു നായകനായ വരുണ്‍ ധവാന്റെ പേരും ഇതിനിടെ പറഞ്ഞു കേട്ടെങ്കിലും പിന്നീട് വാര്‍ത്തകള്‍ സിദ്ധാര്‍ഥിനെ ചുറ്റിപ്പറ്റി മാത്രമായി. എന്നാലിതുവരെ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിട്ടുമില്ല. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണെന്നു പല തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥ് എന്റെ സുഹൃത്ത്: ആലിയ ഭട്ട്
ഇപ്പോഴിതാ സിദ്ധാര്‍ഥ് ഏറ്റവുമടുത്ത സുഹൃത്ത് മാത്രമാണെന്ന് ആലിയ വീണ്ടും പറഞ്ഞിരിക്കുന്നു. സിദ്ധാര്‍ഥ് ആത്മാര്‍ഥ സുഹൃത്താണ്. ഭാവിയിലും അതങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. ഗോസിപ്പ് കോളങ്ങള്‍ എഴുതി തകര്‍ക്കുമ്പോഴും സിദ്ധാര്‍ഥുമായുള്ള സൗഹൃദം വിടാന്‍ ആലിയ തയാറായിരുന്നില്ല. വോഗ് മാഗസീനിലെ സൂപ്പര്‍ ഹോട്ടായ ഇരുവരുടെയും ചിത്രങ്ങള്‍ തന്നെ അതിന് തെളിവാണ്. കപൂര്‍ ആന്‍ഡ് സണ്‍സിലാണ് ഇരുവരും ഇപ്പോള്‍ ഒന്നിച്ചഭിനയിക്കുന്നത്.

Keywords : Entertainment, Sidharth is close friend of mine and will always be: Alia Bhatt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia