Allegation | അന്വേഷണ സംഘം ഭീഷണിപ്പെടുത്തി; പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കാണാനില്ലെന്നും സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ്
Allegation | അന്വേഷണ സംഘം ഭീഷണിപ്പെടുത്തി; പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കാണാനില്ലെന്നും സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ്
● ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് നിയമപാലകര്‍
● എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന ഉപാധിയോടെ വിട്ടയച്ചുവെന്നും വിശദീകരണം
കൊച്ചി: (KVARTHA) ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന ആരോപണങ്ങളുമായി ബന്ധുക്കള്‍. ഞായറാഴ്ച പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ വീടുകളിലെത്തി ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
സിദ്ദീഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സിദ്ദീഖ് എവിടെയെന്നു ചോദിച്ചാണു പുലര്‍ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചെന്നുമാണ് പൊലീസിന്റെ പ്രതികരണം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന ഉപാധിയോടെ ആണ് വിട്ടയച്ചതെന്നും പൊലീസ് വിശദീകരിച്ചു.
പൊലീസ് കസ്റ്റഡിക്കെതിരെ ബന്ധുക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ ആരോപിച്ചു. സിദ്ദീഖിനെപ്പറ്റി വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ലെന്നും ഷഹീന്‍ ആരോപിച്ചു.
#Siddique #MalayalamCinema #PoliceCustody #RapeCase #KochiNews #KeralaNesw