'മൂപ്പര് മെമ്പർ ആണോ? ആദ്യം അപേക്ഷിക്കട്ടെ, എന്നിട്ട് ആലോചിക്കാം'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയ വിവരം അറിയിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചത്.
● മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്ന് കണ്ടെത്തൽ.
● 2018-ലെ വിവരശേഖരണവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്.
● ദിലീപിന്റെ പുതിയ ചിത്രം 'ഭഭബ' ഒടിടിയിൽ സ്ട്രീമിംഗ് തുടരുന്നു.
കൊച്ചി: (KVARTHA) നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ. ദിലീപ് നിലവിൽ സംഘടനയിലെ അംഗമല്ലെന്നും തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കണമെങ്കിൽ ആദ്യം അദ്ദേഹം അപേക്ഷ നൽകണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയ വിവരം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ശ്വേത മേനോൻ ഇക്കാര്യം പറഞ്ഞത്.
ദിലീപിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘മൂപ്പര് മെമ്പറാണോ? അല്ലല്ലോ. മെമ്പർഷിപ്പിന് അപേക്ഷിക്കട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാം. അമ്മയുടെ അംഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണം. മൂപ്പര് മെമ്പറല്ല,’ എന്നായിരുന്നു ശ്വേത മേനോന്റെ മറുപടി. ദിലീപ് നിലവിൽ സംഘടനയുടെ ഭാഗമല്ലാത്തതിനാൽ അപേക്ഷ നൽകാതെ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, സംഘടനയ്ക്കുള്ളിൽ ഏറെ ചർച്ചയായ മെമ്മറി കാർഡ് വിവാദത്തിലും നേതൃത്വം വ്യക്തത വരുത്തി. 2018-ൽ സിനിമയിൽ മീ ടു വിവാദങ്ങൾ ഉയർന്നുവന്ന സമയത്ത് വനിതാ അംഗങ്ങളിൽ ചിലർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കുക്കു പരമേശ്വരനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സംഘടന നിയോഗിച്ച അന്വേഷണ സമിതി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി.
മെമ്മറി കാർഡ് കുക്കു പരമേശ്വരൻ അന്നത്തെ മുതിർന്ന അംഗമായിരുന്ന കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സുരക്ഷിതമാണെന്നും സംഘടനാ നേതൃത്വം വിലയിരുത്തി.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭഭബ' കഴിഞ്ഞ മാസം (ഡിസംബർ 18) തിയേറ്ററുകളിൽ എത്തിയിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം നിലവിൽ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിട്ടുണ്ട്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ തുടങ്ങി വൻ താരനിര അണിനിരന്നിരുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: AMMA President Shweta Menon clarifies that actor Dileep must first apply for membership before the association considers his return. She also confirmed that Kukku Parameswaran has been cleared in the memory card controversy.
#ShwetaMenon #Dileep #AMMA #MalayalamCinema #KukkuParameswaran #MollywoodNews
