ശ്രേയ ഘോഷാല്‍ അമ്മയാകുന്നു

 


കൊച്ചി: (www.kvartha.com 03.04.2016) പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു. ശ്രേയയുടേയും ഭര്‍ത്താവ് ശൈലാദിത്യന്റേയും ദാമ്പത്യബന്ധം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ അതിഥി എത്താനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ശ്രേയയുടേയും ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ ശ്രേയ തന്നെ തന്റെ ആരാധകരെ ഇക്കാര്യമറിയിക്കുമെന്ന് കരുതുന്നു.

2015 ഫെബ്രുവരി 5നായിരുന്നു ഇവരുടെ വിവാഹം. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹക്കാര്യവും ശ്രേയ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരുന്നത്.

ശ്രേയ ഘോഷാല്‍ അമ്മയാകുന്നു
സ രി ഗ മ പ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിനു് ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍.ഡി. ബര്‍മ്മന്‍ പുരസ്‌കാരവും ലഭിച്ചു. നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരവും, 5 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ഗവര്‍ണറായ ടെഡ് സ്ട്രിക്ലാന്‍ഡ് ജൂണ്‍ 26 ശ്രേയ ഘോഷാല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാകാന്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നത് ശ്രേയയെ വ്യത്യസ്തയാക്കുന്നു

Keywords: Sreya Ghoshal, Pregnant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia