ഉറുമ്പുകളുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രം ബുധനാഴ്ച ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്യും
May 26, 2020, 17:52 IST
കണ്ണൂര്‍: (www.kvartha.com 26.05.2020) ഉറുമ്പുകളെ കഥാപാത്രങ്ങളാക്കിയുള്ള ഹ്രസ്വചിത്രമൊരുങ്ങി. കാസര്‍കോട് ചീമേനി സ്വദേശി രതീഷ് ആര്‍ പൊതാവൂര്‍ ആണ് മൊബൈല്‍ ഫോണില്‍ സിനിമ ചിത്രീകരിച്ചത്. മാസങ്ങള്‍ എടുത്താണ് ലൈഫ് ഓഫ് ആന്‍ഡ് സ് എന്ന കൊച്ചു സിനിമ ഷൂട്ട് ചെയ്തത്.
കുത്തെല്‍ദോ എന്ന ആസിഫലിയുടെ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഈ ആശയം മനസ്സിലേക്ക് വന്നത് എന്ന് മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രജീഷ് പറഞ്ഞു. ബ്രേക്ക് ടൈമില്‍ കുറച്ചു ഉറുമ്പുകള്‍ കൂട്ടംകൂട്ടമായി പരക്കം പായുന്നത് കണ്ടപ്പോള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഉറുമ്പുകളും മനുഷ്യരെ പോലെ തന്നെയാണ്, അവര്‍ക്കും കുടുംബവും ആഘോഷങ്ങളും ഒക്കെ ഉണ്ട് എന്ന് മനസിലായി. പിന്നീട് ഒഴിവു സമയങ്ങളിള്‍ വീട് പരിസരങ്ങളില്‍ നിന്നൊക്കെ ഉറുമ്പുകളുടെ ഓരോ അവസ്ഥകള്‍ ഷൂട്ട് ചെയ്തു. മാസങ്ങളോളം എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്
ഉറുമ്പുകള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സിനിമ ഗ്രാമം കലാസാംസ്‌കാരിക കൂട്ടായ്മയിലെ കലാകാരന്മാരാണ്. 27ന് വൈകിട്ട് സിനിമാതാരങ്ങളായ റിനി ടോം, പ്രിയങ്ക നായര്‍, അനശ്വര രാജന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമ ബുധനാഴ്ച റിലീസ് ചെയ്യുന്നത്.
Keywords: Kannur, News, Kerala, Short Film, Facebook, Entertainment, short film about ants' life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.