'ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്'; സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവം പങ്കുവച്ച് സീരിയല്‍ താരം ജിഷിന്‍ മോഹന്‍

 


കൊച്ചി: (www.kvartha.com 18.06.2021) മലയാള മിനിസ്‌ക്രീനിലെ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫെയ്‌സ്ബുകിലുടെ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ജിയന്‍ പൊലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക് ആകിയപ്പോള്‍ എന്നാണ് കുറിപ്പിന്റെ തുടക്കം.

'ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന്  ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്'; സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവം പങ്കുവച്ച് സീരിയല്‍ താരം ജിഷിന്‍ മോഹന്‍

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

ജിയന്‍ പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക്ക് ആക്കിയപ്പോള്‍:

ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവനു വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയില്‍ പോകുമ്പോഴാണ് അവന്‍ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസിലായത്. അത് കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ആയിരുന്നു. കണ്ടപ്പോള്‍ വളരെ കൗതുകം തോന്നി. ഉള്ളില്‍ കേറണോ എന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു. 

ഒരു പാര്‍കില്‍ ചെന്ന സന്തോഷമായിരുന്നു അവന്. പൊലീസ് മാമന്മാര്‍ (അവന്റെ ഭാഷയില്‍) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്ലി ആയി പെരുമാറി. വാവ വലുതാകുമ്പോള്‍ ഐപിഎസ് ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു. അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോടോയും എടുത്ത് അവന്റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോള്‍ മനസില്‍ വലിയ സന്തോഷം തോന്നി. 

നല്ല ഒരു കന്‍സെപ്റ്റ്. 'ചൈല്‍ഡ് ഫ്രെണ്ട്‌ലി പൊലീസ് സ്റ്റേഷന്‍'. പൊലീസ് സ്റ്റേഷനില്‍ കയറാനുള്ള സാധാരണക്കാരുടെ മനസിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന്  ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്.


Keywords:  Kochi, News, Kerala, Entertainment, Actor, Police Station, Police, Serial actor Jishin Mohan shares his experience on social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia