2015ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ താരം സല്‍മാന്‍ ഖാന്‍; അക്ഷയ് കുമാറിന് രണ്ടാം സ്ഥാനം

 


മുംബൈ: (www.kvartha.com 28.01.2016) 2015ല്‍ ബോളീവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ താരം സല്‍മാന്‍ ഖാന്‍. എയര്‍ ലിഫ്റ്റ് നായകനായ അക്ഷയ് കുമാറിനാണ് രണ്ടാം സ്ഥാനം. നികുതി വകുപ്പ് പുറത്തുവിട്ട രേഖകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

2015ല്‍ സല്‍മാന്‍ ഖാന്‍ അഡ്വാന്‍സ് ടാക്‌സായി നല്‍കിയത് 20 കോടിയായിരുന്നു. അക്ഷയ് കുമാറാകട്ടെ 16 കോടിയും. 2014ല്‍ അക്ഷയ് കുമാറായിരുന്നു ഏറ്റവും കൂടുതല്‍ ടാക്‌സ് നല്‍കിയത്.

രണ്‍ബീര്‍ കപൂര്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരും ഏറ്റവും കൂടുതല്‍ ടാക്‌സ് നല്‍കിയവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടും. രണ്‍ബീര്‍ 15 കോടി, ഷാരൂഖ് 14 കോടി, അമിതാഭ് 8.75 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

2015ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ താരം സല്‍മാന്‍ ഖാന്‍; അക്ഷയ് കുമാറിന് രണ്ടാം സ്ഥാനം


SUMMARY: Actor Salman Khan, who ruled the box-office in 2015, is likely to be the highest paid actor in Bollywood this year. The Bajrangi Bhaijaan star beats Airlift actor Akshay Kumar by paying the highest advance tax this fiscal.

Keywords: Bollywood, Salman Khan, Akshay Kumar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia