സല്‍മാന്‍ ഖാനൊടുവില്‍ 'സുല്‍ത്താനയെ' കിട്ടി! ദീപികയുമല്ല, പരിനീതിയുമല്ല

 


മുംബൈ: (www.kvartha.com 11.01.2016) സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ ഇതിനകം തന്നെ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. അമീര്‍ ഖാന്‍ ഗുസ്തിക്കാരന്റെ വേഷത്തിയ ദംഗാലിന് ശേഷം സമാനമായ വേഷത്തിലാണ് സല്‍മാന്‍ ഖാനും എത്തുന്നത്. ഈ റോളിനായി കഠിനാദ്ധ്വാനത്തിലാണ് താരം.

ഇതിനിടെ സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്ന താരത്തെ ചൊല്ലി ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ദീപിക പദുക്കോണ്‍, കങ്കണ റനൗത്ത്, പരിനീതി ചോപ്ര തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും പിന്നീട് അതെല്ലാം പുറം തള്ളപ്പെട്ടു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി കഴിഞ്ഞു.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെങ്കിലും അണിയറ പ്രവര്‍ത്തകരും നായികയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ബോളീവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മ ട്വിറ്ററിലൂടെ ആ വെടി പൊട്ടിച്ചത്.

മീറ്റ് സുല്‍ത്താന്‍സ് ലീഡിംഗ് ലേഡി എന്ന കുറിപ്പിനൊപ്പം അനുഷ്‌ക ശര്‍മ്മയുടേയും സല്‍മാന്റേയും ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കമായിരുന്നു അത്. സുല്‍ത്താന്‍ എന്ന കുറിപ്പോടെയായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്.

സല്‍മാന്‍ ഖാനൊടുവില്‍ 'സുല്‍ത്താനയെ' കിട്ടി! ദീപികയുമല്ല, പരിനീതിയുമല്ല


SUMMARY: Bollywood superstar Salman Khan's upcoming film, 'Sultan,' has been making news for a long time.

Keywords: Salman Khan, Anushka Sharma, Sultan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia