കമലഹാസനും മക്കളും ഒരേ ചിത്രത്തില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 04.05.2016) കമലഹാസനും മകള്‍ ശ്രുതി ഹാസനും ഒരു സിനിമയില്‍ ഒരുമിക്കുന്നു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന സബാഷ് നായിഡു എന്ന ചിത്രത്തിലാണ് അച്ഛനും മകളും ഒരുമിക്കുന്നത്. കമലഹാസന്റെ മകളായി തന്നെയാണ് ശ്രുതി ചിത്രത്തിലും എത്തുന്നത്.

മറ്റൊരു മകളായ അക്ഷര ഹാസന്‍ ചിത്രത്തിന്റെ സഹസംവിധായകയാണ്. 26 വര്‍ഷങ്ങള്‍ക്കു ശേഷം ടി കെ രാജീവ്കുമാറും കമലഹാസനും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കമലഹാസന്‍ തന്നെയാണ്. ദശാവതാരം എന്ന ഹിറ്റ് ചിത്രത്തില്‍ കമലഹാസന്‍ തന്നെ അവതരിപ്പിച്ച പൊലീസ് വേഷം ഈ ചിത്രത്തിലൂടെ പുനരവതരിപ്പിക്കുന്നു.

ചിത്രത്തില്‍ രമ്യ കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ മലയാളി നടന്‍ സിദ്ദിഖ് എത്തുമെന്നാണ് സൂചന. ആദ്യമായാണ് ഉലക നായകനും രണ്ട് മക്കളും ഒരേ ചിത്രത്തില്‍ ഒരുമിക്കുന്നത്.

കമലഹാസനും മക്കളും ഒരേ ചിത്രത്തില്‍

SUMMARY:
Titled Sabash Naidu, here comes Kamal Haasan’s next project after Dasavatharam. The 61-year-old actor will be portraying the character of Balram Naidu. This particular character is considered to be a favourite of the Hey Ram actor.

Keywords: Kamal Hassan, Daughters,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia