പൊതുമുതലുകള്‍ക്ക് ഗാന്ധിമാരുടെ പേരുകള്‍; റോഡുകളും എയര്‍പോര്‍ട്ടുകളും അവരുടെ തന്തയുടെ വകയാണോയെന്ന് ഋഷി കപൂര്‍

 


മുംബൈ: (www.kvartha.com 19.05.2016) പൊതു സ്ഥലങ്ങള്‍ക്കും പൊതു മുതലുകള്‍ക്കും ഗാന്ധിമാരുടെ പേരുകള്‍ നല്‍കിയതിനെതിരെ ബോളീവുഡ് താരം ഋഷി കപൂര്‍. കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെയാണ് ഋഷി കപൂര്‍ ട്വിറ്ററിലൂടെ വാളോങ്ങിയത്.

റോഡുകള്‍ക്കും റെയില്‍ വേ സ്‌റ്റേഷനുകള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും ഗാന്ധി കുടുംബാംഗങ്ങളുടെ പേരു നല്‍കാന്‍ അവ അവരുടെ തന്തയുടെ വകയാണോയെന്നും ഋഷി കപൂര്‍ ചോദിച്ചു.

ബാന്ദ്ര/ വര്‍ളി സീ ലിങ്കിന്റെ പേര്‍ ലതാ മങ്കേഷ്‌കര്‍ എന്നോ ആര്‍ജെഡി ടാറ്റ ലിങ്ക് റോഡെന്നോ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിനും ജനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുന്ന വ്യക്തികളുടെ പേരുകളാണ് പൊതുമുതലുകള്‍ക്കിടേണ്ടതെന്നും കപൂര്‍ പറഞ്ഞു.

എന്തിനാണ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെന്ന് പേരിടുന്നത്? എന്തുകൊണ്ട് മഹാത്മ ഗാന്ധി, ഭഗത് സിംഗ്, അംബേദ്കര്‍ എന്നോ എന്റെ പേരായ ഋഷി കപൂറെന്നോ കൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

രാജ് കപൂര്‍ രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന് സംഭാവന ചെയ്ത വ്യക്തിയാണെന്നും പിന്നെന്തുകൊണ്ടാണ് ഇവരുടെയൊന്നും പേര് പൊതുമുതലുകള്‍ക്ക് ഇടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമുതലുകള്‍ക്ക് ഗാന്ധിമാരുടെ പേരുകള്‍; റോഡുകളും എയര്‍പോര്‍ട്ടുകളും അവരുടെ തന്തയുടെ വകയാണോയെന്ന് ഋഷി കപൂര്‍

SUMMARY: Rishi Kapoor is back with his Twitter rants and this time he has snapped directly at the political system of India, especially the grand old “Gandhi family.”

Keywords: Rishi Kapoor, Congress, Name
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia