SWISS-TOWER 24/07/2023

ആമീര്‍ ഖാന്‍ 'പുതിയ രാജ് കപൂര്‍': ഋഷി കപൂര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 02.01.2017) ബോളീവുഡ് താരം ആമീര്‍ ഖാനെ പുകഴ്ത്തി ഋഷി കപൂര്‍. ആമീറിന്റെ പുതിയ ചിത്രമായ ദംഗല്‍ തീയേറ്ററുകള്‍ കൈയ്യടക്കുന്നതിന് പിന്നാലെയാണ് ഋഷി കപൂറിന്റെ പ്രശംസ. ആമീര്‍ പുതിയ രാജ് കപൂറാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുസ്തി താരം മഹാവീര്‍ സിംഗ് ഫോഗതിന്റെ യഥാര്‍ത്ഥ ജീവിതം അഭ്രപാളികളിലെത്തിച്ച ചിത്രമാണ് ദംഗല്‍. തന്റെ പെണ്മക്കളായ ഗീതയേയും ബബിതയേയും ഗുസ്തിയിലേയ്ക്ക് മഹാവീര്‍ കൈപിടിച്ചുയര്‍ത്തിയത് ഭാര്യയുടേയും ഗ്രാമവാസികളുടേയും എതിര്‍പ്പുകള്‍ മറികടന്നാണ്.
ആമീര്‍ ഖാന്‍ 'പുതിയ രാജ് കപൂര്‍': ഋഷി കപൂര്‍

ആമീര്‍ ഖാന്‍, ദംഗല്‍ കണ്ടു. എനിക്ക് നിങ്ങള്‍ നടനും, സംവിധായകനും നിര്‍മ്മാതാവുമായ പുതിയ രാജ് കപൂറാണ്. തികച്ചും അതിശയമാണ് താങ്കള്‍. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്.

നിതേഷ് തിവാരിയാണ് ദംഗല്‍ സംവിധാനം ചെയ്തിരിക്കുന്നത്. 200 കോടിയും കടന്ന് ചിത്രം മുന്നേറുകയാണ്.
ആമീര്‍ ഖാന്‍ 'പുതിയ രാജ് കപൂര്‍': ഋഷി കപൂര്‍

SUMMARY: Veteran actor Rishi Kapoor has praised Bollywood star Aamir Khan’s sports drama film Dangal and called the actor the “new Raj Kapoor”.

Keywords: Entertainment, Amamir Khan, Rishi Kapoor, Raj Kapoor
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia