ഹിന്ദു ഭീകരസംഘടനകളെ നിഷേധിക്കാന്‍ വലതുപക്ഷത്തിന് ആകില്ല: കമല ഹാസന്‍

 


ചെന്നൈ: (www.kvartha.com 02.11.2017) ഹിന്ദു ഭീകര സംഘടനകള്‍ സമൂഹത്തില്‍ പിടിമുറുക്കി കഴിഞ്ഞുവെന്ന് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ കമല ഹാസന്‍. മുന്‍ കാലങ്ങളില്‍ വലതുപക്ഷ സംഘടനകള്‍ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. എതിരാളികളുമായി അവര്‍ സംവാദങ്ങള്‍ നടത്തിയിരുന്നു. എന്നാലിപ്പോള്‍ അവരും അക്രമത്തിന്റെ പാതയിലാണ് കമലഹാസന്‍ പറഞ്ഞു.

ഹിന്ദു ഭീകരവാദത്തെ വലതുസംഘടനകള്‍ക്ക് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വലതുപക്ഷ സംഘടനകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

ഹിന്ദു ഭീകരസംഘടനകളെ നിഷേധിക്കാന്‍ വലതുപക്ഷത്തിന് ആകില്ല: കമല ഹാസന്‍

സത്യമേവ ജയതേ യില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. കയ്യൂക്കാണ് ശരിയെന്ന നിലയിലേയ്ക്ക് വന്നിരിക്കുന്നു കാര്യങ്ങള്‍ കമലഹാസന്‍ പറഞ്ഞു.

അതേസമയം കമലഹാസന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപിയും ആര്‍ എസ് എസും രംഗത്തെത്തി. ഹിന്ദു സമുദായത്തിന്റെ വികാരത്തെയാണ് താരം വൃണപ്പെടുത്തിയതെന്ന് ബിജെപി നേതാവ് രാകേഷ് സിന്‍ഹ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: He also lunched last month with Delhi Chief Minister Arvind Kejriwal at his home in Chennai; the actor said he sought Mr Kejriwal's views on crowdfunding and recruiting "young, fresh faces" for his political outfit.

Keywords: National, Entertainment, Kamal Hassan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia