കാമുകന്‍ രാഹുല്‍ രാജിനോട് പ്രത്യൂഷ അവസാനമായി ഫോണിലൂടെ പറഞ്ഞത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 26.04.2016) ആത്മഹത്യ ചെയ്ത ബാലിക വധു താരം പ്രത്യൂഷ ബാനര്‍ജിയുടെ മരണത്തിലുള്ള നിഗൂഢത മറനീക്കി. പ്രത്യൂഷ കാമുകന്‍ രാഹുല്‍ രാജ് സിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് മരണം ആത്മഹത്യയാണെന്ന് വ്യക്തമാകുന്നത്.

ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 25ന് രാഹുലിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് മൃദുല ഭട്കര്‍ ഈ സംഭാഷണം ശ്രവിച്ചിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് പ്രത്യൂഷ രാഹുലിനെ ഫോണില്‍ വിളിച്ചത്. 3 മിനിട്ട് ദൈര്‍ഘ്യമാണ് ഓഡിയോയ്ക്കുള്ളത്.

സമയം വൈകിട്ട് 3.43. കോളിന്റെ ദൈര്‍ഘ്യം 201 സെക്കന്റുകള്‍.

പ്രത്യൂഷ: വഞ്ചകാ, നീയെന്നെ വഞ്ചിച്ചു. എന്റെ മാതാപിതാക്കളില്‍ നിന്നും നീയെന്നെ അകറ്റി. നീ കണ്ടോ, ഞാനെന്താ ചെയ്യുന്നതെന്ന്.

രാഹുല്‍: എന്ത് പറ്റി? ഞാന്‍ വീട്ടിലെത്തിയിട്ട് സംസാരിക്കാം. ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ എത്തുന്നതുവരെ ഒന്നും ചെയ്യരുത്.

ഈ സംഭാഷണത്തില്‍ പ്രത്യൂഷ ആത്മഹത്യ സൂചന നല്‍കുന്നതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രത്യൂഷയും രാഹുലും ജീവിത പങ്കാളികളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഏപ്രില്‍ ഒന്നിനാണ് പ്രത്യൂഷ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാമുകന്‍ രാഹുല്‍ രാജിനോട് പ്രത്യൂഷ അവസാനമായി ഫോണിലൂടെ പറഞ്ഞത്
SUMMARY: Controversies surrounding Pratyusha Banerjee's suicide case don't seem to end. On April 25, the Bombay HC granted anticipatory bail to Rahul Raj Singh, Pratyusha's boyfriend, who is accused of abetting suicide of her.

Keywords: Pratyusha Banerjee, Rahul Raj Singh,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia