SWISS-TOWER 24/07/2023

Remembrance | ബിച്ചു തിരുമല ഓർമയായിട്ട് 3 വർഷം; മലയാളത്തിന്റെ ഒറ്റക്കമ്പിനാദം

 
Remembering Bichu Thirumala: Three Years Since His Demise
Remembering Bichu Thirumala: Three Years Since His Demise

Photo Credit: Facebook/Bichu Thirumala

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബിച്ചു തിരുമലയുടെ മൂന്നാം ചരമവാർഷികം.
● മലയാള സിനിമയുടെ ഒറ്റക്കമ്പിനാദം.
● അയ്യായിരത്തിലധികം ഗാനങ്ങൾ.

(KVARTHA) ഈണമൂറുന്ന കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്ര ഗാനസ്വാദകർക്ക് എന്നും ഓർമ്മിക്കാവുന്ന അപൂർവ സുന്ദരമായ നിരവധി ചലച്ചിത്ര ഗാനങ്ങൾ എഴുതിയ ബി ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല മലയാള ചലച്ചിത്ര ഗാന രംഗത്തോട് വിട പറഞ്ഞിട്ട് നവംബർ 26ന് മൂന്ന് വർഷം. മലയാളത്തിൽ മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന  നൂറുകണക്കിന് ഗാനങ്ങൾ എഴുതിയ ഗാനരചയിതാവായിരുന്നു അദ്ദേഹം.

Aster mims 04/11/2022

400 ലേറെ സിനിമകൾക്കും  നിരവധി കാസറ്റുകൾക്കുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചതാണ് അദ്ദേഹത്തിൻ്റ ഗാനശാഖയ്ക്കുള്ള സംഭാവന. തിരക്കഥ, സംഭാഷണം, എന്നിവയ്ക്ക് പുറമേ ചില ചിത്രങ്ങൾക്ക് വേണ്ടി ബിച്ചു പാടുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ സന്ദർഭത്തിനനുസരിച്ചും സംഗീത സംവിധായകർ ഒരുക്കിയ ട്യൂണിനു അനുസരിച്ചും ഗാനങ്ങൾ രചിക്കാൻ അന്യാദൃശ്യമായ പ്രതിഭ കാണിച്ചിരുന്നു അദ്ദേഹം. 

തൃഷ്ണയിലെ ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ, തേനും വയമ്പിലെ  ഒറ്റക്കമ്പി നാദം  എന്നീ വരികൾക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. വേറെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംവിധായകൻ ശ്യാമിനൊപ്പമാണ് ഏറ്റവും അധികം ഗാനങ്ങൾ ഇറക്കിയതെങ്കിലും  സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ പലതും രവീന്ദ്രസംഗീതത്തിൽ ഉണ്ടായതാണ്. തേനും വയമ്പും, ചമ്പക്കുളം തച്ചൻ തുടങ്ങിയവ ഉദാഹരണങ്ങൾ. എ ആർ റഹ്മാൻ മലയാളത്തിൽ ഈണം പകർന്ന ഏക ഗാനമായ യോദ്ധയിലെ വരികൾ രചിച്ചതും ബിച്ചു തന്നെയാണ്. 

മലയാളത്തിലെ മുൻ നിര സംവിധായകരായ ഐ വി ശശി, ഫാസിൽ,  സിബി മലയിൽ, സിദ്ദിഖ് ലാൽ  എന്നിവരുടെ കന്നി ചിത്രത്തിലെ ഗാനങ്ങൾ രചിച്ചതും ബിച്ചു തന്നെയാണ്. തമാശ പാട്ട്, താരാട്ട് പാട്ട്, ഭക്തിഗാനം, കുട്ടിപ്പാട്ടുകൾ  തുടങ്ങി ഏത് മേഖലകളിലും ബിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, ഒരുകാലത്ത് ടിവി പ്രേക്ഷകർ ഏറ്റവും അധികം കണ്ടിരുന്ന ജംഗിൾ ബുക്ക് എന്ന കാർട്ടൂൺ പരമ്പരയിലെ അവതരണ ഗാനമായ  ചെപ്പടി കുന്നിൽ  ചിങ്ങീയിണങ്ങും എന്ന ഗാനവും ബിച്ചുവിന്റെതുതന്നെ. 

1942 ഫെബ്രുവരി 13-ന് തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്നിൽ ജനിച്ച ബി. ശിവശങ്കരൻ നായരെ വീട്ടിൽ സ്നേഹപൂർവം വിളിച്ചിരുന്ന പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലെ താമസം അദ്ദേഹത്തെ ബിച്ചു തിരുമലയാക്കി മാറ്റി. ഗായികയായ സഹോദരി സുശീല ദേവിക്കു വേണ്ടി യുവജനോത്സവ വേദികളിൽ പാട്ടെഴുതിയാണ് തുടക്കം. 1972-ൽ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. 

നടൻ മധു സംവിധാനം ചെയ്ത 'അക്കൽദാമ' എന്ന സിനിമയാണ് ബിച്ചുവിൻ്റെ ഗാനങ്ങളുമായി ഇറങ്ങിയ ആദ്യ ചിത്രം. ഇതിൽ ബ്രഹ്മാനന്ദൻ പാടിയ 'നീലാകാശവും മേഘങ്ങളും..' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2021 നവംബർ 26-ന് തന്റെ എഴുപത്തിയൊമ്പതാമത്തെ വയസിൽ തിരുവനന്തപുരത്ത് നിന്നാണ് ബിച്ചു തിരുമല വിട പറയുന്നത്.

 #BichuThirumala, #MalayalamLyrics, #MalayalamCinema, #IndianCinema, #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia