'ഞാൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല, മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും'; 'ഐറ്റം ഡാൻസ്' വിവാദത്തിൽ വിമർശകർക്ക് മറുപടിയുമായി രജിഷ വിജയൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'കോമള താമര' എന്ന ഗാനത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് രജിഷ എത്തിയത്.
● സംവിധായകൻ കൃഷാന്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനാലാണ് ഗാനത്തിൽ അഭിനയിച്ചത്.
● സിനിമ കണ്ടാൽ പ്രേക്ഷകർക്ക് ഇതിന്റെ കാരണം മനസിലാകും.
● നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ് തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.
കൊച്ചി: (KVARTHA) 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'മസ്തിഷ്ക മരണ'ത്തിലെ ഗാനരംഗം വൈറലായതിന് പിന്നാലെ ഉയർന്ന സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി നടി രജിഷ വിജയൻ. ത്രത്തിലെ 'കോമള താമര' എന്ന ഗാനത്തിൽ അതീവ ബോൾഡ് ലുക്കിലാണ് രജിഷ എത്തിയിരിക്കുന്നത്. വർക്കി സംഗീതം നൽകി പ്രണവം ശശി ആലപിച്ച ഈ ഗാനം പുറത്തിറങ്ങിയതോടെ, 'ഐറ്റം ഡാൻസ്' ചെയ്യില്ലെന്ന രജിഷയുടെ പഴയ നിലപാട് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിലാണ് താൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആ നിലപാടിൽ മാറ്റം വന്നതിനെക്കുറിച്ച് 'ദി ഫോർത്ത് വാൾ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തത വരുത്തി.
രജിഷയുടെ വാക്കുകൾ:
‘ആളുകളെ ഞാൻ കുറ്റം പറയില്ല. ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോൾ അവർക്ക് സംശയം തോന്നും. അത് സ്വാഭാവികമാണ്. മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് എന്നെ ഇത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് 'മസ്തിഷ്ക മരണം' കണ്ടാൽ പ്രേക്ഷകർക്ക് മനസിലാകും. ഞാൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ട്,’ രജിഷ വിജയൻ പറഞ്ഞു.
മസ്തിഷ്ക മരണം: പ്രതീക്ഷയോടെ പ്രേക്ഷകർ
സൈബർപങ്ക് ഴോണറിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് 'മസ്തിഷ്ക മരണം'. അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് ശ്രദ്ധേയനായ കൃഷാന്തിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
താരനിരയും അണിയറ പ്രവർത്തകരും
രജിഷ വിജയനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ നിർവ്വഹിക്കുന്നു. സംഗീതം വർക്കി. രഞ്ജിത്ത് കരുണാകരനാണ് പ്രൊജക്റ്റ് ഡിസൈനർ. കലാസംവിധാനം കൃഷാന്തും ആൽവിൻ ജോസഫും ചേർന്ന് നിർവ്വഹിക്കുന്നു. നിഖിൽ പ്രഭാകർ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), അർഷാദ് വർക്കല (മേക്കപ്പ്), ശ്രാവൺ സത്യ (സംഘട്ടനം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.
Article Summary: Actress Rajisha Vijayan responds to criticism regarding her appearance in a dance number in the movie 'Mastishka Maranam', clarifying that people evolve and the role has a specific purpose in the film envisioned by director Krishand.
#RajishaVijayan #Krishand #MastishkaMaranam #MalayalamCinema #Mollywood #ViralSong #KomalaThamara
