SWISS-TOWER 24/07/2023

യൂട്യൂബിനെ തകര്‍ത്ത് കബാലി സുനാമി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 02.05.2016) മേയ് ദിനത്തില്‍ രാവിലെ 11 മണിക്കാണ് കബാലി സുനാമി യൂട്യൂബില്‍ ആഞ്ഞടിച്ചത്. രജനീകാന്ത് അധോലോക നായകനായെത്തുന്ന കബാലിയുടെ ടീസര്‍ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ കബാലീശ്വരനെ ഏറ്റെടുത്തു. അടുത്ത കാലത്തൊന്നും ഒരു ചിത്രത്തിനും ടീസറിനും ലഭിക്കാത്ത സ്വീകരണമാണ് കബാലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യത്തെ ഒരു മണിക്കൂറില്‍ 10 ലക്ഷം പേര്‍ ടീസര്‍ കണ്ടു. കാഴ്ചക്കാരുടെ എണ്ണം യൂട്യൂബിന് പോലും കൃത്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 1.06 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ഇതുവരെ 5,111,128 പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു.

മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബാലീശ്വരന്റെ കഥയാണ് കബാലി. മദ്രാസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി രജനിയുടെ ആരാധകരെ സന്തുഷ്ടരാക്കുമെന്നാണ് പ്രതീക്ഷ.

മലയാള യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരും കബാലിയുടെ ടീസറിനെ പുകഴ്ത്തി ഫേസ്ബുക്കിലെത്തി.

യൂട്യൂബിനെ തകര്‍ത്ത് കബാലി സുനാമി

SUMMARY: Superstar frenzy took over social media on Sunday with the release of the much-awaited teaser of Rajinikanth’s Kabali , directed by Pa. Ranjith, which will see the actor essay the titular role.

Keywords: Rajnikanth, Kabali,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia