അമല വേണ്ടെന്ന് രജനീകാന്ത്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 08.09.2016) അമല -വിജയ് താരദമ്പതികളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കുടുംബത്തെയാണെന്ന മട്ടിലാണ് പത്രവാര്‍ത്തകള്‍.

പാ രഞ്ജിത് കബാലിക്ക് ശേഷം ഒരുക്കുന്ന ചിത്രത്തിലും രജനീകാന്താണ് നായകന്‍. രജനിയുടെ നായികയായി അമല പോളിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അമലയെ മാറ്റണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. പകരം തൃഷയോ നയനോ മതിയെന്ന നിലപാടിലാണ് രജനി.

മകളുടെ ഭര്‍ത്താവും സംവിധായകനും നടനുമായ ധനുഷാണ് വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. അമലയും ധനുഷും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ രജനീകാന്ത് ഇരുവരുടേയും ബന്ധത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപോര്‍ട്ടുണ്ട്.

ഇപ്പോള്‍ പരിഗണയിലുള്ള നയന്‍ താര മുന്‍പ് 4 ചിത്രങ്ങളില്‍ രജനിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തൃഷയാകട്ടെ തന്റെ 12 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഒരു ചിത്രം പോലും രജനിക്കൊപ്പം ചെയ്തിട്ടില്ല.

അമല വേണ്ടെന്ന് രജനീകാന്ത്


SUMMARY: It was recently reported that Amala Paul was likely to pair up with Rajinikanth in his next movie, which will be directed by Pa Ranjith and produced by Dhanush on his home banner of Wunderbar Films. Now, the names of two other biggies have started doing rounds.

Keywords : Recently, Reported, Amala Paul, Pair up, Rajinikanth, Directed, Pa Ranjith, Produced, Dhanush
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia