രജനീകാന്തിന്റെ 'കബാലി' ടിക്കറ്റുകള്‍ 2 മണിക്കൂറില്‍ വിറ്റഴിഞ്ഞു
Jul 18, 2016, 18:15 IST
ചെന്നൈ: (www.kvartha.com 18.07.2016) ദളപതി രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ കബാലിയുടെ ടിക്കറ്റുകള്‍ 2 മണിക്കൂര്‍ കൊണ്ട് വിറ്റഴിഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കബാലി തീയേറ്ററുകളിലെത്തിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുന്നത്.
കര്‍ണാടകയിലും കേരളത്തിലും ചില തീയേറ്ററുകള്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ തുകയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും റിപോര്‍ട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ 500 മുതല്‍ 600 രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
മലേഷ്യയിലെ ഗ്യാങ്സ്റ്ററായാണ് രജനീകാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലേഷ്യയില്‍ തന്നെയാണ് ചിത്രം പകുതിയോളം ചിത്രീകരിച്ചിരിക്കുന്നത്. രാധികാ ആപ്‌തേ, തായ് വാനിയന്‍ നടന്‍ വിന്‍സ്റ്റണ്‍ ചാഒ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പാ രഞ്ജിതാണ് ചിത്രത്തിന്റെ സംവിധായകന്‍. യുഎസ് എ യില്‍ മാത്രം നാനൂറ് കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മലേഷ്യന്‍ എയര്‍ ലൈനായ എയര്‍ ഏഷ്യ രജനീകാന്തിന്റെ കബാലിക്കായി പ്രത്യേക വിമാനമൊരുക്കിയിരുന്നു. കബാലിയുടെ തീമിനെ ആസ്പദമാക്കിയാണ് വിമാനം അലങ്കരിച്ചിരിക്കുന്നത്. കൊച്ചി, ന്യൂഡല്‍ഹി, ഗോവ, പൂനെ എന്നീ നഗരങ്ങളിലും ഈ വിമാനമെത്തും.
Keywords: Superstar, Rajinikanth, Fans, Excited, New movie, Kabali, Movie tickets, Sold, Two hours, Chennai

SUMMARY: Superstar Rajinikanth's fans are so excited for his new movie Kabali that his movie tickets were sold out in just two hours in Chennai.For all #Thalaivar fans! #Kabali is all set to paint the skies red with us. @superstarrajini @vcreations @amarabrol pic.twitter.com/nXsJS970Hg— AirAsia India (@airasiain) June 29, 2016
Keywords: Superstar, Rajinikanth, Fans, Excited, New movie, Kabali, Movie tickets, Sold, Two hours, Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.