രജനികാന്തിന്റെ പാര്‍ട്ടി ജൂലായില്‍ ഔദ്യോദികമായി പ്രഖ്യാപിക്കുമെന്നു സഹോദരന്‍
May 29, 2017, 13:10 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 29/05/2017) തമിഴ് മന്നന്‍ രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമ രൂപമായേക്കുമെന്നു റിപ്പോര്‍ട്ട്. രജനികാന്തിന്റെ പാര്‍ട്ടി ജൂലായില്‍ ഔദ്യോദികമായി പ്രഖ്യാപിക്കുമെന്നു അദ്ദേഹത്തിന്റെ സഹോദരന്‍ റാവു ഗെയ്ക്ക്വാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അന്തിമ രൂപം നല്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ബാംഗ്ലു്‌രിലെ ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകുളത്തെ പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്നതിന് ഉതകുന്ന പദ്ധതികള്‍ രൂപീകരിക്കുന്നതിനു സഹായിക്കുന്നതിനാണിത്.
പുതിയ പാര്‍ട്ടിയിലേക്ക് പ്രമുഖ നേതാക്കളുടെ പേര് ഉള്‍പ്പെട്ടതായി വിവരങ്ങലുണ്ടെന്നാണ് സൂചന. മറ്റു പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ ആകര്‍ഷിക്കുന്നതിനായി രജനികാന്ത് ശ്രമം നടത്തുന്നതയാണ് സൂചന. രജനികാന്തിനെ ബി.ജെ.പി യിലേക്ക് അനുനയിക്കുന്നതിനായി കേന്ദ്ര സംസ്ഥാന ശ്രമങ്ങള്‍ തുടരുന്നതായി സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്.
രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം വ്യക്തമാകുന്ന രീതിയിലുള്ള പ്രസ്ഥാവനകള്‍ കഴിഞ്ഞ ദിവസം രജനികാന്ത് നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയകാരുണ്ടെന്നും രാഷ്ട്രീയാന്തരീക്ഷം ചീഞ്ഞു നാറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് നേരെയാകുന്നതിനു തന്റെ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനേ കുറിച്ചോ പുതിയ പാര്‍ട്ടി രുപീകരിക്കുന്നതിനെ കുറിച്ചോ രജനികാന്ത് ഇതുവരെ വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല. രജനികാന്തിന്റെ സഹോദരനാണ് പാര്‍ട്ടി രൂപീകരണത്തെ കുറിച്ചും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും സൂചിപ്പിച്ചത്.
Keywords: Rajanikanth, Newpolitical party, July, Tamilnadu, brother, politics, Prime Minister, Narendra Modi, India, Ntional

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.