Rajasaab | ഞെട്ടിക്കാന്‍ വീണ്ടും പ്രഭാസ് എത്തുന്നു; കല്‍ക്കിയ്ക്ക് ശേഷം റൊമാന്റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ 'രാജാസാബ്'


2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
മാരുതിയാണ് സംവിധായകന്‍
കൊച്ചി: (KVARTHA) 'കല്‍ക്കി 2898 എഡി' (Kalki 2898 AD) എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ (Prabhas) പുതിയ ചിത്രമായ 'രാജാസാബി'ന്റെ (Raja Saab) ഗ്ലിംപ്‌സ് പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ സ്‌റ്റൈലിഷ് ലുകിലാണ് (Stylish Look) വീഡിയോയില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.
ഹൊറര്‍, റൊമാന്റിക്, കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം മാരുതിയാണ് സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വരുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്ന് വ്യത്യസ്ഥമായി സ്‌റ്റൈലിഷായാണ് വീഡിയോയില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.
ടി.ജി.വിശ്വ പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തെലുങ്ക്, തമിഴ്, തെലുങ്കിന് പുറമേ മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് രാജാസാബ് എന്നാണ് ചിത്രത്തെ കുറിച്ച് പ്രഭാസ് പീപ്പിള്‍ മീഡിയ ഫാക്ടറിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. തീര്‍ച്ചയായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഹൊറര്‍ അനുഭവമായിരിക്കും ചിത്രമെന്നും പ്രഭാസ് പറയുന്നു.