രാജേഷ് പിള്ള ഉപേക്ഷിച്ച ലൂസിഫര്‍ പൃഥ്വിരാജ് സംവിധാനം ചെയ്യും; നായകന്‍ മോഹന്‍ ലാല്‍ തന്നെ
Sep 16, 2016, 01:02 IST
കൊച്ചി: (www.kvartha.com 16.09.2016) അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയിലുപേക്ഷിച്ച ലൂസിഫറുമായി പൃഥ്വിരാജ്. അഭിനയത്തില്‍ തിളങ്ങുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. നേരത്തേ കേട്ടതുപോലെ തന്നെ മോഹന്‍ ലാലാണ് നായകന്‍.
രചന മുരളീ ഗോപിയുടേതാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പെരുമ്പാവൂര്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നാലുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ തിരക്കഥയെ മാലാഖമാര്‍ സൂക്ഷിക്കുക എന്നാണ് മുരളീഗോപി വിശേഷിപ്പിച്ചത്. രാജേഷ് പിള്ളയ്ക്ക് താല്പര്യമുണ്ടായിരുന്ന ഈ തിരക്കഥ തിരക്കുകള്‍ കാരണം അദ്ദേഹം നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മരണം എല്ലാം തകര്‍ത്തു.
അടുത്തിടെയാണ് ലൂസിഫറുമായി മുന്നോട്ട് പോകാന്‍ പൃഥ്വിരാജ് തീരുമാനിച്ചത്.
SUMMARY: Actor Prithviraj on Thursday made a big announcement about his next project on his social media accounts. The news has come as a sweet surprise as the leading Malayalam actor said that he will make his directorial debut with a movie starring superstar Mohanlal!
Keywords: Actor, Prithviraj, Thursday, Big, Announcement, Project, Social media accounts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.