പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് വിവാഹിതന്‍? ആദ്യ ബന്ധത്തില്‍ ഒന്‍പത് വയസുള്ള മകനുമുണ്ടെന്ന് വെളിപ്പെടുത്തല്‍
Apr 6, 2016, 17:37 IST
മുംബൈ: (www.kvartha.com 06.04.2016) സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജിയുടെ ആത്മഹത്യ കേസ് മറ്റൊരു വഴിത്തിരിവിലേയ്ക്ക്. പ്രമുഖ സീരിയല്‍ നിര്‍മ്മാതാവ് വികാസ് ഗുപ്തയാണ് ഇത്തവണ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രത്യൂഷയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗ് നേരത്തേ വിവാഹിതനായിരുന്നുവെന്നും ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒന്‍പത് വയസുള്ള മകനുമുണ്ടെന്നും വികാസ് ഗുപ്ത പറയുന്നു. അടുത്തിടെയാണ് പ്രത്യൂഷ ഇക്കാര്യമറിയുന്നത്. ഇതാണോ പ്രത്യൂഷയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ രാജ് സിംഗിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണകുറ്റമാണ് രാഹുലിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഇതിനിടെ പ്രത്യൂഷയുടെ സുഹൃത്തുക്കള്‍ രാഹുലിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. പ്രത്യൂഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും രാഹുല്‍ പ്രത്യൂഷയെ കൊന്നുവെന്നുമാണ് ഇവരുടെ ആരോപണം. മാത്രമല്ല, രാഹുല്‍ പലപ്പോഴും പ്രത്യൂഷയെ പരസ്യമായി മര്‍ദ്ദിച്ചിരുന്നതായി വികാസ് ഗുപ്ത, രാഖി സാവന്ത്, കാമിയ പഞ്ചാബി എന്നിവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ രാജ് സിംഗിനെതിരെ അദ്ദേഹത്തിന്റെ തന്നെ അഭിഭാഷകന്‍ പ്രസ്താവന നടത്തിയതും വിവാദമായിട്ടുണ്ട്. രാഹുല്‍ രാജ് തന്നില്‍ നിന്നും പലതും മറയ്ക്കുന്നുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
SUMMARY: Now, in a twist of turns, another shocking revelation has been made by producer Vikas Gupta. Pratyusha Banerjee's suicide case is getting murkier by the day. After initial reports ruled out possibilities of a murder, there were industry friends who marched out to the forefront, claiming that Rahul Raj Singh forced Pratyusha to take this extreme step.
Keywords: Pratyusha Banerjee, Rahul Raj Singh, Suicide,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.