പ്രത്യൂഷ ബാനർജി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്

 


ന്യൂഡൽഹി: (www.kvartha.com 04.04.2016) ആത്മഹത്യ ചെയ്ത സീരിയൽ നടി പ്രത്യൂഷ ബാനർജി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്. മിഡ് ഡേയാണ് ഈ റിപോർട്ട് പുറത്തുവിട്ടത്. ഗർഭപാത്രത്തിൽ കട്ടികൂടിയ ദ്രാവകമുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫോറൻസിക് വിദഗ്ദ്ധർ പ്രത്യൂഷയുടെ വീട് സന്ദർശിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. പ്രത്യൂഷയ്ക്ക് പ്രശസ്തി തലയ്ക്ക് പിടിച്ചിരുന്നുവെന്നും എപ്പോഴും തന്നെ വിലകുറച്ച് കണ്ടിരുന്നുവെന്നും രാഹുൽ രാജ് സിംഗ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കൂടാതെ പണം മുഴുവൻ പ്രത്യൂഷ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തിരുന്നുവെന്നും പറഞ്ഞിരുന്നു.

വിഷാദവും മാനസീക സമ്മർദ്ദവും നിമിത്തം രാഹുൽ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം രാഹുലിന്റെ പിതാവും പ്രത്യൂഷയുടെ മാതാപിതാക്കൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗുർഗാവൂണിലെ വസതിയിൽ പ്രത്യൂഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പ്രത്യൂഷ ബാനർജി രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്


SUMMARY: Rahul was also quoted by a leading daily to having said that fame had gone to Pratyusha's head and she always belittled him. Also, he claimed that she sent all her money to her parents.

Keywords: Balika Vadhu, Pratyusha Banerjee, Rahul Raj Singh, Lover, Suicide,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia