Pombalai Orumai | 'പൊമ്പളൈ ഒരുമൈ' റിലീസ് തീയതി പ്രഖ്യാപിച്ചു; ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിക്കും


*സൈന പ്ലേയിലൂടെ മെയ് 31 ന് പ്രദര്‍ശനം.
*ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
*മുഖ്യ സഹസംവിധാനം ജിനി കെയും സഹസംവിധാനം ശില്‍പ അനിലും നിര്‍വഹിക്കുന്നു.
കൊച്ചി: (KVARTHA) പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോം ആയ സൈന പ്ലേയിലൂടെ മെയ് 31 ന് പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്ലിയും ജിനി കെയും ചേര്‍ന്നാണ് എഴുതുന്നത്.
ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാക്രോം പിക്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ടിഫികറ്റാണ് നല്‍കിയിരിക്കുന്നത്. സഹനിര്‍മ്മാണം ജയന്‍ ഗോപി, റാഫി ആന്റണി. ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീനും മുഖ്യ സഹസംവിധാനം ജിനി കെയും സഹസംവിധാനം ശില്‍പ അനിലും നിര്‍വഹിക്കുന്നു.