കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത; പോലീസ് കേസെടുത്തു

 


കൊച്ചി: (www.kvartha.com 06.03.2016) നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത. മദ്യത്തിലൂടെ വിഷം അകത്തുചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. 
വിഷം കഴിച്ചതിനെ തുടര്‍ന്നാണ് മണിയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ഇക്കാര്യമറിഞ്ഞ് ചാലക്കുടി പോലീസ് മണിയുടെ മൊഴി രേഖപ്പെടുത്താനായി ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയതിനാല്‍ പോലീസിന് മൊഴിയെടുക്കാനായില്ല.

കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു മണി. മദ്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മണി അതൊന്നും വക വെച്ചിരുന്നില്ല. ഇത് കൂടാതെ അടുത്തിടെ തൊണ്ടയില്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇതോടെ താരം മാനസീകമായി തകര്‍ന്നുവെന്നും റിപോര്‍ട്ടുണ്ട്.

അമിതമായ ബിയറിന്റെ ഉപയോഗമാണ് കരള്‍ രോഗത്തിലേയ്ക്ക് നയിച്ചത്. ചികില്‍സയിലൂടെ കരള്‍ രോഗം ഭേദമാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അര്‍ബുദ ബാധ താരത്തിന് താങ്ങാനായില്ല. വെന്റിലേറ്ററിലേയ്ക്ക് മണിയെ മാറ്റിയതോടെയാണ് ചേരാനല്ലൂര്‍ പോലീസ് വിവരമറിയുന്നത്. ഇതോടെ മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനായി മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത; പോലീസ് കേസെടുത്തു


Keywords : Kalabhavan Mani, Suicide, Unnatural Death, Mollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia