Vijay | ചർവിത ചർവണമെങ്കിലും വൻ സ്വീകരണം; പോക്കിരിയും തുപ്പാക്കിയും വീണ്ടും ഡിജിറ്റൽ റീമാസ്റ്റർ പതിപ്പുകളായി കേരള തീയേറ്ററുകളിലേക്ക്


പോക്കിരിക്ക് കേരളത്തിലെ വിവിധയിടങ്ങളിലായി 74 തിയേയറ്ററുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ 75 ആണ് തുപ്പാക്കിയുടെ സ്ക്രീൻ കൗണ്ട്
കൊച്ചി: (KVARTHA) ഇളയ ദളപതി തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ അൻപതാം പിറന്നാളിൽ സ്നേഹോപഹാരമൊരുക്കി കേരളത്തിലെ ആരാധകർ. ചർവിത ചർവണമായി പ്രേക്ഷകർ തീയേറ്ററുകളിലും ടി വിയിലും യൂട്യൂബിലും പല തവണ കണ്ട ചിത്രങ്ങളാണ് വീണ്ടും എത്തുന്നത്. പോക്കിരിക്കും തുപ്പാക്കിക്കും സ്ക്രീന്‍ കൗണ്ട് ഡിജിറ്റല്‍ റീമാസ്റ്റർ ചെയ്ത പതിപ്പുകളാണ് തിയേറ്ററുകളിലെത്തുന്നത്.
മലയാളികൾക്കിടയിൽ മറ്റേത് തെന്നിന്ത്യൻ താരത്തെക്കാളും സ്വീകാര്യതയുള്ള താരമാണ് വിജയ്. നടന്റെ ഓരോ സിനിമയുടെയും റിലീസിനെ മലയാളി ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പോക്കിരിയുടെയും തുപ്പാക്കിയുടെയും റീ റിലീസിനും വലിയ സ്ക്രീൻ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്. പോക്കിരിക്ക് കേരളത്തിലെ വിവിധയിടങ്ങളിലായി 74 തിയേയറ്ററുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ 75 ആണ് തുപ്പാക്കിയുടെ സ്ക്രീൻ കൗണ്ട്.
ഡിജിറ്റല്‍ റീമാസ്റ്റർ ചെയ്ത പതിപ്പുകളാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വർഷം വിജയിയുടെതായി ഇറങ്ങിയ മാസ്റ്റേഴ്സ്, ലിയോ സിനിമകൾ ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണിരുന്നു. ഇതിനു ശേഷമാണ് പഴയ സിനിമകൾ പുതിയ സാങ്കേതികവിദ്യയോടെ ഇറക്കി ആരാധക പ്രീതി നിലനിർത്താൻ ശ്രമിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ച വിജയിയുടെ ചിത്രങ്ങൾക്ക് ബോക്സ് ഓഫിസിൽ പഴയതു പോലെ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ റീമേക്ക് ചിത്രങ്ങൾ എത്തുന്നത്.