SWISS-TOWER 24/07/2023

മോഡിയുടെ ചെവിയില്‍ നുള്ളലും വൈറല്‍!

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.02.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോളീവുഡ് താരം അക്ഷയ് കുമാറിന്റെ മകന്‍ ആരവിന്റെ ചെവിയില്‍ നുള്ളുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ക്ലിക്കായി. അക്ഷയ്കുമാറാണ് ഈ ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഹൃദ്യമായി ചിരിച്ചുകൊണ്ടാണ് മോഡി ആരവിന്റെ ചെവിയില്‍നുള്ളുന്നത്. ഫെബ്രുവരി 6ന് വിശാഖപട്ടണത്ത് നടന്ന ദി ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂ 2016ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോഡി.

ഒരു പിതാവിന്റെ ജീവിതത്തിലെ ധന്യമായ നിമിഷമെന്നാണ് അക്ഷയ് കുമാര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. നിങ്ങളുടെ മകന്റെ ചെവിയില്‍ നുള്ളി ഒരു പ്രധാനമന്ത്രി നല്ല കുട്ടിയെന്ന് പറയുന്നത് അഭിമാനകരമാണെന്നും അക്ഷയ് പറയുന്നു. ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ടെന്നായിരുന്നു ആരവിന്റെ അമ്മ ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ കുറിച്ചത്.

മകനോടുള്ള അക്ഷയ് കുമാറിന്റെ സ്‌നേഹം വളരെ പ്രശസ്തമാണ്. ആരവിന്റെ പുറത്ത് നീല മഷിയില്‍ അക്ഷയ് കുമാര്‍ സ്വന്തം പേര് പച്ച കുത്തിയിട്ടുണ്ട്. മുത്തശ്ശി ഡിമ്പിള്‍ കപാഡിയക്കൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിലും പങ്കാളിയാണ് ആരവ്.

മോഡിയുടെ ചെവിയില്‍ നുള്ളലും വൈറല്‍!


SUMMARY: A photograph posted by Bollywood actor Akshay Kumar, in which Prime Minister Narendra Modi is seen pulling his son Aarav's ear in jest, went viral on Saturday.

Keywords: Akshay Kumar, PM Modi,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia