SWISS-TOWER 24/07/2023

മോഡിക്ക് പാദസേവകരുടെ ആവശ്യമില്ല: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

 


മുംബൈ: (www.kvartha.com 12.06.2016) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മേധാവി പഹ്ലാജ് നിഹലാനിയെ പ്രധാനമന്ത്രിയുടെ പാദസേവകനെന്ന് വിശേഷിപ്പിച്ചവര്‍ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രിക്ക് പാദസേവകരുടെ ആവശ്യമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിലെ സീനുകള്‍ വെട്ടിമാറ്റിയ നിഹലാനിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തുവന്നിരുന്നു. നിഹലാനിയെ മോഡിയുടെ പാദസേവകനെന്നാണ് കശ്യപ് വിശേഷിപ്പിച്ചത്.

ബിജെപി അനുഭാവിയായ നിഹലാനിക്കെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോഗത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തെ ചിത്രം തുറന്നുകാണിക്കുന്നുവെന്നാണ് ആരോപണം.

മോഡിക്ക് പാദസേവകരുടെ ആവശ്യമില്ല: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
SUMMARY: MUMBAI: In a snub for Central Board of Film Certification (CBFC) chief Pahlaj Nihalani, union minister Ravi Shankar Prasad has said Prime Minister Narendra Modi "does not need sycophants".

Keywords: MUMBAI, Snub, Central Board of Film Certification (CBFC), Chief, Pahlaj Nihalani, Union minister, Ravi Shankar Prasad, Prime Minister, Narendra Modi, Sycophants
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia