Wedding | നടി പാര്‍വതി നായര്‍ വിവാഹിതയായി; ഹൈദരാബാദ് സ്വദേശിയായ ആഷ്രിത് അശോകാണ് വരന്‍

 
Actress Parvathy Nair Got Married
Actress Parvathy Nair Got Married

Photo Credit: Instagram/Parvati Nair

● ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം.
● അടുത്ത ബന്ധുക്കൾ പങ്കെടുത്തു.
● കേരളത്തിൽ വിവാഹ വിരുന്ന് ഉണ്ടാകും.

കൊച്ചി: (KVARTHA) നടി പാര്‍വതി നായര്‍ വിവാഹതിയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളാണ് പാര്‍വതി നായരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. 

വൈകാതെ കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എവിടെ വെച്ചായിരിക്കും പാര്‍വതി നായരുടെ വിവാഹ വിരുന്ന് എന്നത് പുറത്തുവിട്ടിട്ടില്ല. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. വിവാഹ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.

നടി ഈ അടുത്ത സമയത്താണ് തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്, ഒപ്പം തന്റെ പ്രണയത്തെ കുറിച്ചും പാര്‍വതി വെളിപ്പെടുത്തിയത്. കുറച്ചുകാലമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും നേരത്തെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു മനോഹരമായ കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരുന്നു. 

എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പാര്‍വതി നായര്‍ പറയുന്നു. 

മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലേക്ക് എത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു, മലയാളത്തില്‍ മാത്രമല്ല നടി   കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ പാര്‍വതി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ദളപതി വിജയ് നായകനായെത്തിയ 'ദ ഗോട്ട്' ചിത്രത്തിലാണ് നടി അവസാനം നിര്‍ണായക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ സന്തോഷവാർത്ത എല്ലാവരുമായി പങ്കുവെക്കൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ!

Popular Malayalam actress Parvati Nair tied the knot with Hyderabad-based businessman Ashrit Ashok in a private ceremony held in Chennai. The wedding was attended by close family and friends. A reception in Kerala is expected soon. Parvati, known for her roles in various South Indian films, started her career as a model.

#ParvatiNair #Wedding #MalayalamActress #AshritAshok #ChennaiWedding #KeralaReception

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia