Malayalam Comedy | പൈങ്കിളി: ആർത്തുല്ലസിച്ച് ചിരിക്കാൻ പറ്റിയ ഒരു കൊച്ചു സിനിമ; സജിൻ ഗോപു, അനശ്വര രാജൻ കലക്കി

 
Painkili: A Laugh Riot
Painkili: A Laugh Riot

Image Credit: Instagram/Painkili Movie Official

● സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ.
● ശ്രീജിത്ത്‌ ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
● രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിതു മാധവൻ തിരക്കഥ എഴുതുന്നു.
● സിനിമയിൽ ലിജോ ജോസ് പെല്ലിശ്ശേരിയും അഭിനയിക്കുന്നു.

സോളി കെ ജോസഫ്

(KVARTHA) സജിൻ ഗോപു, അനശ്വര രാജൻ കലക്കി, സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ നായികാനായകന്മാരായ പൈങ്കിളി തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. സജിൻ ഗോപു ആദ്യമായി നായക  വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. നടൻ ശ്രീജിത്ത്‌ ബാബു ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് പൈങ്കിളി. സൂപ്പർ ഹിറ്റായ രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നൊരുക്കുന്ന ചിത്രമാണിത്. 

ലൗഡ് ആയി പറഞ്ഞു പോകുന്ന കഥാഗതിയും കോമഡി ട്രാക്കും ഒക്കെ സിനിമയ്ക്ക് നൽകുന്ന ബൂസ്റ്റ് വളരെ വലുതാണ്. കൗണ്ടറുകളും കോമഡിയും ഒക്കെ മികച്ച രീതിയിൽ വർക്ക് ആകുന്ന സിനിമ സജിൻ ഗോപുവിന്റെ മികച്ച പെർഫോമൻസ് കൊണ്ട് തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. കോമഡി സിനിമകൾ ഒക്കെ മലയാളത്തിൽ വർക്ക് ആകുന്നില്ലെന്ന ഒരു ആക്ഷേപം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്ന സിനിമയാണ് പൈങ്കിളി. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു റൊമാന്റിക് സിനിമയല്ല പടം, മറിച്ചൊരു കോമഡി കോമഡി എന്റെർടൈനറാണ്. അദ്യം മുതൽ അവസാനം വരെ സിനിമ നൽകുന്ന ഒരു ചിരി മോഡ് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് ഒക്കെ കണക്ട് ആക്കുന്ന സിനിമയാണ് പൈങ്കിളി. ഒരു കംപ്ലീറ്റ് കോമഡി സിനിമയുടെ എലമെന്റുകൾ എല്ലാം ചേർത്ത് കൃത്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പൈങ്കിളി. സിനിമ തുടക്കം മുതൽ കോമഡി എലമെന്റുകൾ നൽകി തുടങ്ങും.  അനശ്വരയുടെയും സജിൻ ഗോപുവിന്റെയും ലൗഡ് ആയ പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. രണ്ട് പേരും അവരുടെ മാക്സിമം ഔട്ട്പുട്ട് സിനിമക്ക് നൽകിയിട്ടുണ്ട്. കോമഡിയൊക്കെ മികച്ച രീതിയിൽ ട്രീറ്റ്‌ ചെയ്യാൻ സിനിമക്ക് സാധിച്ചു. കൗണ്ടറുകളും സിറ്റുവേഷൻ കോമഡിയും വെച്ച് പ്രേക്ഷകനെ കയ്യിൽ എടുക്കുന്നതിൽ പൈങ്കിളി വിജയിച്ചു എന്ന് തന്നെ പറയാം. 

വിവാഹം കഴിക്കാൻ താത്പര്യമില്ലാത്ത ഷീബ ബേബിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഉറപ്പിക്കുന്ന വിവാഹലോചനകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചോടിക്കൊണ്ടിരിക്കുന്ന ഷീബ ബേബിയെ രസകരമായാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൗഡായ പ്രത്യേകിച്ച് ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു പെൺകുട്ടി. കല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒറ്റയ്ക്കല്ല ഒളിച്ചോടെണ്ടത്, ഒരു പ്രണയം വേണമെന്നും ആ പ്രണയിക്കുന്ന ആളുടെ കൂടെവേണം ഒളിച്ചോടാൻ എന്ന കൂട്ടുകാരിയുടെ വാക്കുകൾ ഉൾകൊണ്ട ഷീബ ബേബി പിന്നീട് അങ്ങോട്ട് ഒരു പ്രണയത്തിനായി തുനിഞ്ഞിറങ്ങുകയാണ്. ഇതിനായി പലരെയും കണ്ടെത്തുമെങ്കിലും നിരാശയാണ് ഫലം. 

ഫേസ്ബുക്കിൽ ക്രിഞ്ച് പോസ്റ്റുകളിട്ട് സ്വയം അഭിമാനിക്കുന്നു ഒരു പഴഞ്ചൻ കഥാപാത്രമാണ് സുകു. അച്ഛൻ സുജിത് കുമാർ. അച്ഛന്റെ ഉറ്റ സുഹൃത്ത് അകാലത്തിൽ മരണപ്പെടുമ്പോൾ സുകു എന്ന കൂട്ടുകാരന്റെ പേര് മകന് നൽകുകയാണ് അച്ഛൻ. കവലയിൽ സ്റ്റിക്കർ കട നടത്തുന്ന സുകു നാട്ടുകാർക്ക് വലിയ ഉപകരിയാണെങ്കിലും വീട്ടുകാർക്ക് യാതൊരുവിധ ഉപകാരവും ചെയ്യാത്ത ഒരു ചെറുപ്പക്കാരനാണ്. പ്രണയം തനിക്ക് ഉണ്ടാവില്ല എന്ന ദൃഢനിശ്ചയത്തിൽ മൊബൈൽ കവറിൽ ‘നോ ലൗ’ സ്റ്റിക്കർ ഒട്ടിച്ച് കൊണ്ട് നടക്കുകയാണ് സുകു. നാട്ടിലെ കുഞ്ഞായിയും, സുകുവിനെ കണ്ടു പഠിക്കാൻ വീട്ടുകാർ അയച്ച പാച്ചനുമാണ് സുകുവിന്റെ ഇടവും വലവും. നാട്ടിലെ മദ്യപാനം മുതൽ എല്ലാത്തിനും കൂടെ നിൽക്കുന്നവർ. 

സുകുവിന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള തന്റെ ബുള്ളറ്റ് ആരെയും തൊടാൻ പോലും അനുവദിക്കില്ല. പാച്ചനുമായി നടത്തുന്ന കോയമ്പത്തൂർ യാത്രയിൽ വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ സുകുവിന്റെ അന്നേവരെയുള്ള ജീവിതം മാറ്റി മറിക്കുന്നു. ഒരു വള്ളിയിൽ നിന്ന് ഊരാൻ മറ്റൊരു വള്ളിയിലേക്ക് പോയി ചാടുന്ന സുകുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഷീബ ബേബി വരുമ്പോൾ രംഗം കൂടുതൽ സംഘർഷഭരിതമാകുന്നു. കോമഡി നിറച്ച പൈങ്കിളിയിൽ ഗൗരവകരമായ പല കാര്യങ്ങളും പറഞ്ഞു പോകുന്നുമുണ്ട്. ഇത്തരം പ്രണയ കഥ സ്ഥിരം കണ്ടു പരിചയമില്ലാത്തതിനാൽ ക്ലൈമാക്സ്‌ തിയേറ്ററുകളിൽ കൈയ്യടികൾ നിറച്ചു. 

ചെറിയ ഗ്രാമത്തിലെ വളരെ സാധാരണമായ ഒരു കൂട്ടം മനുഷ്യരും അവർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളും തമാശ രൂപേണ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സജിൻ ഗോപു എന്ന നടന്റെ കരിയറിൽ സുകു എന്ന കഥാപാത്രം ഒരു പൊൻ തൂവലാവുക തന്നെ ചെയ്യും. ഷീബ ബേബി എന്ന കഥാപാത്രമായി പോലെ അനശ്വരയും തകർത്താടി. ലളിതമായ രീതിയിൽ മുന്നോട്ട് പോകുന്ന കഥയിൽ വന്നു പോകുന്ന ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കുക തന്നെ ചെയ്തു. 

ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.  അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജസ്റ്റിൻ വർഗീസ്, ഓഡിയോഗ്രഫി: വിഷ്‍ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മസ്ഹർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാർ.

വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ വേദ, പിആർഒ ആതിര ദിൽജിത്ത് എന്നിവരുമാണ്. ഫഹദിന്റെ ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്‍ത വേഷപ്പകർച്ചകളിലൂടെ വിസ്‍മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക  വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശരി തങ്കൻ കൊച്ചച്ചൻ എന്ന വേഷത്തിലെത്തി പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രവും തിയേറ്ററിൽ ചിരി ഉണർത്തി. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും അർജുൻ സേതുവിന്റെ സിനിമാറ്റോഗ്രഫിയും കിരൺ ദാസിന്റെ എഡിറ്റിങ്ങും കൂടി ചേരുമ്പോൾ തന്നെയാണ് പൈങ്കിളിയ്ക്ക് പൂർണത വരുന്നത്. അദ്യം മുതൽ അവസാനം വരെ സിനിമ നൽകുന്ന ഒരു ചിരി മോഡ് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ഒക്കെ കണക്ട് ആക്കുന്ന സിനിമയാണ് പൈങ്കിളി. അർത്തുല്ലസിച്ച് ചിരിക്കാൻ, ഒരു കംപ്ലീറ്റ് എന്റെർടൈനർ പാക്കേജ് ഒരുക്കുകയാണ് പൈങ്കിളി.

ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

'Painkili,' starring Sajin Gopu and Anaswara Rajan, is a comedy entertainer directed by Sreejith Babu. The film revolves around Sheeba Baby, who wants to avoid marriage, and Suku, a quirky character who believes he'll never find love. Their paths cross unexpectedly, leading to humorous situations. The film is praised for its comedic timing, the lead actors' performances, and its relatable characters. It's described as a complete entertainer suitable for family audiences.

#PainkiliMovie, #MalayalamCinema, #SajinGopu, #AnaswaraRajan, #ComedyMovie, #LijoJosePellissery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia