പത്മാവതിയില്‍ ദീപികയ്‌ക്കൊപ്പം ഷാരൂഖ്?

 


മുംബൈ: (www kvartha.com 13.08.2016) സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയില്‍ ദീപികയ്‌ക്കൊപ്പം രണ്‍ വീറല്ലെന്ന് റിപോര്‍ട്ട്. ഷാരൂഖിനെയാണ് ഈ ചിത്രത്തിലേയ്ക്ക് പരിഗണിക്കുന്നത്.

രണ്‍ വീറിനെ ചിത്രത്തിനായി സമീപിച്ചപ്പോള്‍ അദ്ദേഹം സഞ്ജയ് ലീല ബന്‍സാലിയോട് തിരക്കഥയുടെ കോപ്പി ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇത് സംവിധാകനെ പ്രകോപിതനാക്കിയെന്നും അതിനാലാണ് ഷാരൂഖിനെ സമീപിക്കുന്നതെന്നുമാണ് റിപോര്‍ട്ട്.

ചരിത്ര പുരുഷനായ അലാവുദ്ദീന്‍ ഖില്‍ജിയും മേവാറിലെ റാണി പത്മാവതിയുടേയും കഥയാണ് പത്മാവതി. ദീപിക പദുക്കോണാണ് പത്മാവതിയായി എത്തുന്നത്.

ഷാരൂഖിനെ കൂടാതെ വിക്കി കൗശാല്‍, ഫവാദ് ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവരേയും സംവിധായകന്‍ പരിഗണിക്കുന്നുണ്ട്.
  പത്മാവതിയില്‍ ദീപികയ്‌ക്കൊപ്പം ഷാരൂഖ്?

SUMMARY: After two successful collaborations with director Sanjay Leela Bhansali, everyone is waiting with bated breath for Padmavati - Ranveer and Deepika's third outing with the director. But if recent reports are to be believed, Bhansali's favourite Ranveer might not star in the historical epic. Instead Shah Rukh Khan might replace the Bajirao Mastani actor.

Keywords: Successful collaborations, Director, Sanjay Leela Bhansali, Everyone, Waiting, Bated, Breath, Padmavati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia