ഭാരത സ്ത്രീകളുടെ സ്വഭാവഹത്യ നടത്താനുള്ള ശ്രമമാണ് പത്മാവതിക്ക്: ആര്‍ എസ് എസ്

 


ന്യൂഡല്‍ഹി: (www.kvartha.com 01-12-2017) ഭാരത സ്ത്രീകളുടെ സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ബോളീവുഡ് ചിത്രമായ പത്മാവതിക്കെന്ന് ആര്‍.എസ്.എസ്. എന്ത് വിലകൊടുത്തും പണമുണ്ടാക്കുകയാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിച്ചും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയും അവരത് നേടും. ആര്‍ എസ് എസിന്റെ സഹോദര സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ജനറല്‍ സെക്രട്ടറി ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു.

ഭാരത സ്ത്രീകളുടെ സ്വഭാവഹത്യ നടത്താനുള്ള ശ്രമമാണ് പത്മാവതിക്ക്: ആര്‍ എസ് എസ്

ഇന്ത്യയുടെ ചരിത്രത്തില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് റാണി പത്മാവതി. ഈ ചിത്രം അവരെ മാത്രമല്ല, ഭാരത സ്ത്രീകളെ പോലും അപകീര്‍ത്തിപ്പെടുത്തുന്നു. പാണ്ഡെ പറഞ്ഞു.

ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പത്മാവതി. വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പത്മാവതിയുടെ റിലീസിംഗ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവെച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The makers of the film, which features Deepika Padukone, Shahid Kapoor and Ranveer Singh in the lead roles, have deferred its release from December 1 till further notice.

Keywords: National, Politics, Padmavati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia