Oscar | ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം: കീറന്‍ കള്‍ക്കിനും സോയി സല്‍ദാനയും മികച്ച സഹതാരങ്ങള്‍, അനോറയുടേത് മികച്ച തിരക്കഥ; വേദിയില്‍ ട്രംപിന്റെ കുടിയേറ്റ നയത്തിന് പരോക്ഷ വിമര്‍ശനം


● കോനന്‍ ഒബ്രിയാന്‍ അവതാരകന്‍ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍.
● ഫലസ്തീന്‍ പ്രശ്‌നം പറഞ്ഞ് 'അതര്‍ ലാന്റ്.
● ഓസ്‌കാര്‍ വേദിയില്‍ ഹിന്ദി പറഞ്ഞ് അവതാരകന്‍.
● ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ.
ലോസാഞ്ചലസ്: (KVARTHA) 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കര്‍ പുരസ്‌കാര നിശ നടക്കുന്നത്. മികച്ച ചിത്രം, സംവിധാനം, നടന്‍, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.
അവതാരകനും ഹാസ്യനടനും മുന്‍ ലേറ്റ് നൈറ്റ് ഷോ അവതാരകനുമായ കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.
ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്ത് അവതാരകന്‍ കോനന്‍ ഒബ്രിയന്‍ പ്രസംഗത്തിന്റെ ഭാഗമായി അദ്ദേഹം പറഞ്ഞു. 'നഷേ കെ സാത്ത് ഓസ്മാര് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്‌കാര്‍ വേദിയില്‍ നടന്നു.
'അനുജ' എന്ന ഷോര്‍ട്ട് ഫിലിമിന് പുരസ്‌കാരമില്ല. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ഇന്ത്യന്‍ സാന്നിധ്യമുള്ള അനുജയ്ക്ക് പുരസ്‌കാരമില്ല. മികച്ച ഷോര്‍ട്ട് ഫിലിം ഐ ആം നോട്ട് റോബോട്ട്, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് ഡ്യൂണ്‍ പാര്‍ട്ട് 2, സൗണ്ട് ഡിസൈന്‍ ഡ്യൂണ്‍ പാര്‍ട്ട് 2, മികച്ച ഡോക്യുമെന്ററി ചിത്രം നോ അതര്‍ ലാന്റ്‌റ്', മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര, മികച്ച ഗാനം 'എല്‍ മാല്‍' - എമിലിയ പെരെസ്, വിക്കെഡ് എന്ന ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു.
ലോസാഞ്ചലസ് തീപിടുത്തത്തില്‍ സേവനം നടത്തിയ അഗ്‌നിശമന സേനയെ ഓസ്‌കാര്‍ വേദിയില്‍ ആദരിച്ചു. ഇസ്രയേല്‍ പാലസ്തീന്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടെ സമാധാനത്തിന് ശ്രമിക്കുന്ന നാല് ആക്ടിവിസ്റ്റുകളുടെ കഥയാണ് ഫലസ്തീന്‍ ഇസ്രായേലി കൂട്ടായ്മയില്‍ ഒരുങ്ങിയ അതര്‍ ലാന്റ് പറയുന്നത്.
സോയി സാല്‍ഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം, എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തെയും ഭാഷ നായത്തെയും വിമര്‍ശിച്ച് മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ നേടിയ സോയി സാല്‍ഡാനയുടെ പുരസ്‌കാരം വാങ്ങിയ ശേഷമുള്ള പ്രതികരണം. 1961 ല്‍ എന്റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടില്‍ എത്തിയതെന്നും ഈ നാട്ടില്‍ നിന്നാണ് താന്‍. ഇതെല്ലാം നേടിയത് എന്നും, ഡൊമനിക്കന്‍ വംശജയായ ഓസ്‌കാര്‍ നേടുന്ന ആദ്യവനിതയാണ് താനെന്നും. എന്നാല്‍ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകള്‍ കേട്ടത് തന്റെ ഭാഷ സ്പാനീഷ് ആണെന്നും ഇവര്‍ പറഞ്ഞു, സ്പാനീഷിന്റെ സദസിനെ അഭിവാദ്യവും ചെയ്തു അവതാര്‍ അടക്കം ചിത്രങ്ങളിലെ താരമായ നടി.
Follow along as 97th Oscars host @ConanOBrien goes through the paces of every comedian's dream: promotional content for ABC.
— The Academy (@TheAcademy) February 25, 2025
Watch the #Oscars LIVE on Sunday, March 2nd, at 7e/4p on ABC and Hulu. pic.twitter.com/xKHIj1Wllh
മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത് റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറന്‍ കള്‍ക്കിന്‍ പുരസ്‌കാരം നേടിയത്. അനോറ എന്ന ചിത്രത്തിന്റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് മികച്ച എഡിറ്റര്‍ക്കുള്ള ഓസ്‌കാര്‍ ലഭിച്ചു. അനോറയുടെ രണ്ടാമത്തെ ഓസ്‌കാറാണ് ഇത്. അനോറയ്ക്ക് ആദ്യ പുരസ്‌കാരം മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി. കോണ്‍ക്ലേവിന് ആദ്യത്തെ പുരസ്‌കാരം മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കാണ് പുരസ്‌കാരം.
വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്റ്റാര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസൊല്‍ ചരിത്രം സൃഷ്ടിച്ചു. ഫ്‌ലോ സൃഷ്ടിച്ചത് ചരിത്രം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ലോ എന്ന ചിത്രം ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ്. ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ലോ എന്ന ചിത്രം നേടി.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
The 97th Academy Awards ceremony took place at the Dolby Theatre in Los Angeles. Kieran Culkin and Zoë Saldaña won Best Supporting Actor awards. Sean Baker of Anora won Best Screenplay. Zoë Saldaña indirectly criticized Trump's immigration policy.
#Oscars2025 #AcademyAwards #ZoëSaldaña #KieranCulkin #Anora #Hollywood #Awards