Cinema | 'ഒരു കഥ ഒരു നല്ല കഥ': ശങ്കറിനൊപ്പം അംബികയും ഷീലയും; സിനിമക്കുള്ളിലെ സിനിമയുടെ വ്യത്യസ്തമായ കഥ

 
 'Oru Katha Oru Nalla Katha': Ambika and Sheela Join Sankar in a Unique Story of Cinema Within Cinema
 'Oru Katha Oru Nalla Katha': Ambika and Sheela Join Sankar in a Unique Story of Cinema Within Cinema

Image Credit: Instagram/Pranavammadhu

● ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന താരനിര
● ആകർഷകമായ വിഷ്വൽ ട്രീറ്റും സംഗീതവും
● പ്രേക്ഷകർക്ക് ഒരു നല്ല അനുഭവം നൽകുന്ന ചിത്രം

സോളി കെ ജോസഫ് 

(KVARTHA) പഴയകാല സൂപ്പർ ജോഡികളായ ശങ്കറും അംബികയും പ്രധാന കഥാപാത്രങ്ങളാകുന്ന 'ഒരു കഥ ഒരു നല്ല കഥ'  എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷീലയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിൻ്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. വലിയ പ്രതിൽന്ധികളായിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരു സിനിമ നിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു. 

ഒരു കഥ നല്ല കഥ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ കഥയാണ്. വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷീല, അംബിക, കോട്ടയം രമേഷ്, ഇടവേള ബാബു, ദിനേശ് പണിക്കർ,  നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല, ബാലാജി ശർമ്മ, കെ.കെ. സുധാകരൻ, സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ എന്നിവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

'Oru Katha Oru Nalla Katha': Ambika and Sheela Join Sankar in a Unique Story of Cinema Within Cinema

ബ്രൈറ്റ് തോംസണിൻ്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്നിരിക്കുന്നു. എസ്.പി വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിന്നരി സരിത രാജീവ് എന്നിവരാണ് ഗായകർ. ഛായാഗ്രഹണം - വിപിൻ. എഡിറ്റിംഗ് പി.സി.മോഹനൻ അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴ, കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. 

തിരുവനന്തപുരം, വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്നു നടൻ ശങ്കർ. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒക്കെ മേലെ നിൽക്കുന്ന ഒരു കാലം മലയാള സിനിമയിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇന്നും ഏറെ ആരാധകർ മലയാളത്തിലുണ്ട്. അതുപോലെ തന്നെയാണ് അംബികയും ഷീലയും. ഇവരെയെല്ലാം ഒരുമിച്ച് കാണാൻ എല്ലാവർക്കും ഈ സിനിമ അവസരം ഒരുക്കുന്നു. തീയേറ്ററിൽ പോയി ഈ സിനിമ കാണാൻ ശ്രമിക്കുക.

ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു. 

'Oru Katha Oru Nalla Katha,' starring veteran actors Sankar, Ambika, and Sheela, has been released in theaters. The film, directed by Prasad Valachery, tells the story of a woman's dream to produce a film and the challenges she faces.

#OruKathaOruNallaKatha #MalayalamMovie #Sankar #Ambika #Sheela #Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia