Political Rumors | മിഷേലുമായി വേര്‍പിരിയുന്നു? ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം


● ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ദമ്പതികള്‍ പങ്കെടുത്തില്ല.
● സംഭവം ശരിയാണെങ്കില്‍ 'രാഷ്ട്രീയ ഭൂകമ്പം' ആയിരിക്കുമെന്ന് സൂചിപ്പിച്ച് അമേരിക്കന്‍ ടിവി അവതാരക.
● വിഷയത്തില്‍ ഇതുവരെ ഒബാമയോ മിഷേലോ അനിസ്റ്റണോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
ന്യൂയോര്‍ക്ക്: (KVARTHA) മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണും പ്രണയബന്ധത്തിലാണെന്ന് അഭ്യൂഹം. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതോടെ ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ഇതിനിടയിലാണ് സമൂഹ മാധ്യമങ്ങളില്‍ ഒബാമ - അനിസ്റ്റണ്‍ ബന്ധം ചൂട് പിടിച്ച ചര്‍ച്ചയാകുന്നത്. ബറാക് ഒബാമയും ജെന്നിഫര്‍ ആനിസ്റ്റണും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരുമ്പോള്‍, അത് ശരിയാണെങ്കില്‍ അത് 'രാഷ്ട്രീയ ഭൂകമ്പം' ആയിരിക്കുമെന്ന് സൂചിപ്പിച്ച് പ്രശസ്ത അമേരിക്കന്‍ ടിവി അവതാരക മെഗിന്‍ കെല്ലി കിംവദന്തികള്‍ക്ക് ആക്കം കൂട്ടി.
ദി മെഗിന്‍ കെല്ലി ഷോയുടെ അവതാരകയായ കെല്ലിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രചരിക്കുന്നുണ്ട്. ബറാക്കിന്റെയും മിഷേല്‍ ഒബാമയുടെയും വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി തോന്നുന്നുവെന്ന തരത്തില്‍, വേര്‍പിരിയാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കുന്നതാണ് വീഡിയോ.
അതേസമയം, ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
ഈ വാർത്ത പങ്കിടുക, അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക.
Rumors are swirling that former US President Barack Obama is romantically involved with Hollywood actress Jennifer Aniston. These speculations come amidst rumors of a rift in Obama's marriage to Michelle Obama.