മഹാഭാരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; കമലഹാസനെതിരെ പൊതുതാല്പര്യ ഹര്‍ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 21.03.2017) മഹാഭാരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കമലഹാസനെതിരെ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തിരുനെല്‍ വേലി ജില്ല കോടതിയില്‍ ഹിന്ദു മക്കള്‍ കട്ചിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
 മഹാഭാരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; കമലഹാസനെതിരെ പൊതുതാല്പര്യ ഹര്‍ജി

മാര്‍ച്ച് 15ന് ഇതേ സംഭവത്തില്‍ കമലഹാസനെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു. മഹാഭാരതത്തില്‍ പാഞ്ചാലിയെ ഒരു പണയ വസ്തുവായാണ് ഉപയോഗിച്ചതെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ പറഞ്ഞുവെന്നാണ് ആരോപണം. ഇത് ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നാണ് ഹിന്ദു മക്കള്‍ കട്ച്ചി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു കമല്‍ഹാസന്‍. ജെല്ലിക്കെട്ട് വിഷയത്തിലും കമല്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ദ്രാവിഡ സമുദായ രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് കമല്‍.

കമല്‍ ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്നും ധൈര്യമുണ്ടെങ്കില്‍ മഹാഭാരതത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ഖുര്‍ ആനെ കുറിച്ചും ബൈബിളിനെ കുറിച്ചും നടത്താനും ഹിന്ദു മക്കള്‍ കട്ച്ചി പറഞ്ഞു.

SUMMARY: Fresh trouble seems to be brewng up for actor Kamal Haasan for his remarks about Hindu epic Mahabharat.

Keywords: National, Tamilnadu, Kamal Hassan



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia