സീരിയസ് റോള്‍ മാത്രമെന്നു നിര്‍ബന്ധം പിടിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടിവരും: സുരഭി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.04.2017) സീരിയസ് റോള്‍ മാത്രമെന്നു നിര്‍ബന്ധം പിടിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടിവരുമെന്ന്് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച സുരഭി. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നരിക്കുനിക്കാര്‍ സുരഭിയെ സ്വീകരിച്ചത് ആറാം തമ്പുരാട്ടി എന്ന വിശേഷണത്തോടെ. 'ഐശ്വര്യ റായി ലോകസുന്ദരി പട്ടം നേടിയതിന് ശേഷം വെള്ളക്കുതിരകളുടെ അകമ്പടിയില്‍ വെള്ള ഫ്രോക്കുമിട്ട് ലോകസുന്ദരി കിരീടവും ധരിച്ച് വരുന്ന കാഴ്ച്ച ഇപ്പോഴും മനസ്സിലുണ്ട്. അവര്‍ക്കൊപ്പം എന്റെ പടം വെച്ചിരിക്കുന്നതൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്നത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത വികാരമാണ്. 'കോഴിക്കോടന്‍ ഭാഷയില്‍ സുരഭി പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ തന്റെ സ്വതസിദ്ധമായ സംസാരശൈലി കൊണ്ട് ഏവരെയും ചിരിപ്പിച്ച് കൈയിലെടുക്കുകയായിരുന്നു സുരഭി.

സീരിയസ് റോള്‍ മാത്രമെന്നു നിര്‍ബന്ധം പിടിച്ചാല്‍ വീട്ടില്‍ ഇരിക്കേണ്ടിവരും: സുരഭി

പുരസ്‌ക്കാര ലഭ്യതയുടെ സന്തോഷത്തിനൊപ്പം എങ്ങനെ നാടകത്തിലെത്തിപ്പെട്ടു എന്ന സംഭവബഹുലമായ കഥ സുരഭി തന്നെ വിവരിച്ചു: 'കോഴിക്കോട് ചെറ്റക്കടവ് ബസ് സ്‌റ്റോപ്പിന് അടുത്തൊരു വയലുണ്ട്. കൊയ്ത്ത് കഴിഞ്ഞ് അവിടെ എല്ലാ കൊല്ലവും നമ്മള്‍ ഇന്ന് ഫെസ്‌റ്റെന്നൊക്കെ പറയുന്ന പോലൊരു പരിപാടി നടക്കാറുണ്ട്. ആണുങ്ങള്‍ പെണ്ണുങ്ങളുടെ വേഷമൊക്കെ കെട്ടിയാണ് ഡാന്‍സ് കളിക്കുന്നത്. മൂന്നു വയസ്സോ മറ്റോ പ്രായമുള്ള സമയത്ത് ആ സ്‌റ്റേജില്‍ കയറി എന്തെല്ലാമോ കാണിച്ചതാണ് എന്റെ തുടക്കം. അന്ന് നല്ല പ്രകടനമാണെങ്കില്‍ ആളുകള്‍ പൈസയൊക്കെ കൊണ്ടെ കൊടുക്കും. അങ്ങനെ എന്റെ അച്ഛന് അന്ന് കുറച്ച് പൈസ കിട്ടി. അന്ന് അച്ഛന്‍ കടലമുട്ടായി വാങ്ങി തന്നു. അതാണ് എന്റെ ജീവിതത്തിലെ ആദ്യ പ്രതിഫലം. പിന്നീടാണ് നരിക്കുനിയിലെത്തുന്നത്.

അവിടുത്തെ മൈക്കിള്‍ ജാക്ക്‌സണായിരുന്നു ഞാന്‍. നാലാം ക്ലാസില്‍ പഠിക്കുന്ന ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഒരു ഒപ്പന ഗ്രൂപ്പുണ്ടായിരുന്നു അവിടെ. കല്യാണ വീട്ടുകളിലും മറ്റും പോയി ഒപ്പന അവതരിപ്പിക്കുന്നതും ഡാന്‍സ് ചെയ്യുന്നതും പതിവായിരുന്നു. അവിടെ എന്റെ ഡാന്‍സ് ഭയങ്കര ഫെയ്മസായിരുന്നു. പിന്നെ ഒരു കോളജ് വാര്‍ഷികത്തിനാണ് ആദ്യമായി അഭിനയിക്കുന്നത്. മോഹന്‍ലാലായിട്ടായിരുന്നു ആദ്യത്തെ അഭിനയം. ജുംബാ ജുംബാ എന്ന പാട്ടിനായിരുന്നു അഭിനയിച്ചത്. അന്ന് ആ പാട്ട് കാണുകയോ സിനിമ കാണുകയോ ചെയ്തിട്ടില്ല. പക്ഷെ, മോഹന്‍ലാലാണ് അഭിനയിച്ചിരിക്കുന്നതെന്ന് അറിയാം. അല്ലാതെ വേറൊന്നും അറിയില്ല. സിനിമാറ്റിക്ക് ഡാന്‍സ് മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. പിന്നീട് നാട്ടിലുള്ളോരാണ് ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കണമെന്ന് പറയുന്നത്.

അന്ന് അത് എന്താണെന്ന് പോലും എനിക്കറിയില്ല. ഒരു ദിവസം ഒരു പത്രത്തിലാണ് കാലടി ശങ്കരാചാര്യ സര്‍വകലാശാലയില്‍ ബി എ ഭരതനാട്യം കോഴ്‌സുണ്ടെന്ന് അറിയുന്നത്. മറ്റൊരാളുടെ സഹായത്തോടെ അവിടെ അപേക്ഷ കൊടുത്തു. അങ്ങനെ അവിടെ എത്തി. അവിടെ എത്തുമ്പോള്‍ തിയേറ്റര്‍ എന്താണെന്നൊന്നും അറിയില്ല. മെയിനായി പഠിക്കുന്നത് ഭരതനാട്യമാണ്. അതിന് സബ്ബായിട്ട് ഒരു വിഷയം തിരഞ്ഞെടുക്കണം. മോഹിനിയാട്ടവും മ്യൂസിക്കുമൊക്കെയാണ് സബ്ബായിട്ടുള്ളത്. അത് കൂട്ടിയാകൂടില്ലെന്ന് തോന്നിയപ്പോള്‍ താഴെ തിയേറ്റര്‍ എന്ന് എഴുതിയിരിക്കുന്നത് ടിക്കിറ്റു കൊടുത്തു. അന്ന് ഞാന്‍ മനസിലാക്കിയിരുന്നത് നമ്മുടെ നാട്ടിന്‍പുറത്തുള്ളപോലുള്ള സിനിമ കാണുന്ന തിയേറ്ററാണെന്നായിരുന്നു. പിന്നീടാണ് ഇത് നാടകമാണെന്നും അഭിനയമാണെന്നുമൊക്കെ അറിയുന്നത്.

ക്ലാസ് തുടങ്ങിയപ്പോള്‍ കേട്ടിട്ടുപോലുമില്ലാത്ത കുറേ മനുഷ്യന്മാരുടെ പേരും തിയറിയുമൊക്കെ കേട്ടു. അന്ന് ഇങ്ങനെയുള്ള മനുഷ്യന്മാരൊക്കെ ജീവിച്ചിട്ടുണ്ടായിരുന്നല്ലേ എന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ നാടകത്തിലെത്തിപ്പെട്ടു'. പുരസ്‌ക്കാരം ലഭിച്ചു എന്നത് കൊണ്ട് സീരിയസായ റോളുകള്‍ മാത്രമെ അഭിനയിക്കുകയുള്ളുവെന്ന് വാശിപിടിച്ചിരുന്നാല്‍ താന്‍ ഈച്ചയാട്ടി വീട്ടിലിരിക്കുകയുള്ളൂ എന്ന ബോധ്യമുള്ളതിനാല്‍ അങ്ങനെയുള്ള ചിന്തകളില്ലെന്നും നിലവില്‍ എം80 മൂസയുടെ കരാര്‍ അവസാനിച്ചുവെന്നും അവര്‍ക്ക് സീരിയല്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Entertainment, film, Award, Not insistent on doing only serious roles: Surabhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script