ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം രാത്രിബന്ധം പുലര്‍ത്താനാകില്ല: സണ്ണി ലിയോണ്‍

 


മുംബൈ: (www.kvartha.com 16.04.2016) ഉള്ള കാര്യങ്ങള്‍ വളച്ചുകെട്ടാതെ നേരേ ചൊവ്വേ പറയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ബോളീവുഡ് താരം സണ്ണി ലിയോണ്‍. ഒറ്റരാത്രി ബന്ധങ്ങളെ കുറിച്ചും ലിയോണ്‍ തന്റെ നയം തുറന്നുപറഞ്ഞു. പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.

പല തവണ താന്‍ ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്യപുരുഷനൊപ്പം രാത്രി മുഴുവന്‍ ചിലവഴിക്കുന്നതില്‍ പ്രായോഗികമായി തെറ്റില്ല. അതെല്ലാം ഓരോ വ്യക്തിയുടേയും സ്വകാര്യ താല്പര്യമാണ്. എന്നാല്‍ രണ്ടുപേരുടേയും പരസ്പര സമ്മതത്തോടേയും ധാരണയോടും കൂടിയായിരിക്കണമിതെന്നും താരം പറയുന്നു.

എന്നാല്‍ വിവാഹത്തിന് മുന്‍പായിരുന്നു താന്‍ വണ്‍ നൈറ്റ് സ്റ്റാന്റ് നടത്തിയതെന്നും നടി പറയുന്നു. സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലര്‍ത്താന്‍ ഇനി തനിക്കാവില്ലെന്നും നടി വ്യക്തമാക്കി.

ഇത്തരം ബന്ധങ്ങള്‍ ഇന്നും ഇന്ത്യയില്‍ സാമൂഹികമായി അംഗീകരിക്കാത്ത ഒന്നാണ്. നികൃഷ്ടരായും നിന്ദ്യരായുമാണ് ഇത്തരക്കാരെ സമൂഹം കാണുന്നത്. ഈ കാഴ്ചപ്പാടുകള്‍ മാറേണ്ട സമയം കഴിഞ്ഞുവെന്നും ലിയോണ്‍ പറയുന്നു.
 ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം രാത്രിബന്ധം പുലര്‍ത്താനാകില്ല: സണ്ണി ലിയോണ്‍

Keywords: Sunny Leone, One Night STand,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia