വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ പുതുച്ചേരി മുഖ്യമന്ത്രിയും, ലഫ്. ഗവര്‍ണറും തുറന്ന പോരില്‍
Jan 5, 2017, 21:30 IST
പുതുച്ചേരി: (www.kvartha.com 05.01.2017) വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും, ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും തുറന്ന പോരില്‍. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനത്തിനും വിലയിരുത്തലിനും കിരണ്‍ ബേദി ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിന് പിന്നാലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി മുഖ്യമന്ത്രി ഉത്തരവിറക്കി.
ഇതോടെയാണ് ലഫ്. ഗവര്‍ണറും, മുഖ്യമന്ത്രിയും തുറന്ന പോരിലായത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഉത്തരവ് ലഫ്. ഗവര്‍ണര്‍ റദ്ദാക്കി. വിവരങ്ങള്‍ പെട്ടെന്ന് കൈമാറാനും മീറ്റിംഗ് നോട്ടീസുകള്‍ നല്‍കാനും തുടങ്ങിയ കാര്യങ്ങള്‍ക്കുമായാണ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയതെന്നാണ് ലഫ്. ഗവര്‍ണറുടെ വിശദീകരണം. കഴിഞ്ഞ മാസം ഇതേ വാട്ട്സ് ആപ് ഗ്രൂപ്പില്‍ അനാവശ്യ വീഡിയോ ഷെയര്‍ ചെയ്തതിന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ഗവര്‍ണര്‍ ചെയ്തിരുന്നു.
കഴിഞ്ഞ മേയിലാണ് കിരണ്‍ ബേദി പുതുച്ചേരി ഗവര്‍ണറായി സ്ഥാനമേറ്റെടുത്തത്.
Keywords : Chief Minister, Politics, Governor, National, Clash, Social Network, No WhatsApp For Babus, Said Puducherry Chief Minister. Kiran Bedi Just Nixed His Ban.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.