ബോളീവുഡില്‍ അസഹിഷ്ണുതയില്ല: കാജോള്‍

 


മുംബൈ:(www.kvartha.com 23.01.2016) ബോളീവുഡില്‍ അസഹിഷ്ണുതയില്ലെന്ന് ബോളീവുഡ് താരം കാജോള്‍. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളെ പ്രതിഫലിപ്പിക്കാന്‍ നമ്മുടെ സിനിമ വ്യവസായത്തിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. എല്ലാവരേയും സ്വാഗതം ചെയ്ത് സിനിമ മുന്നോട്ടു പോവുകയാണ്. അവിടെ വിവേചനമോ, ജാതിയോ, വര്‍ഗമോ, അസഹിഷ്ണുതയോ ഒന്നുമില്ല. കാജോള്‍ പറഞ്ഞു. ജെയ്പൂര്‍ ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബോളീവുഡില്‍ അസഹിഷ്ണുതയില്ല: കാജോള്‍ഫെസ്റ്റിവലിന്റെ ഉല്‍ഘാടന ദിവസം കാജോളിന്റെ അടുത്ത സുഹൃത്തായ കരണ്‍ ജോഹര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പറഞ്ഞ് വന്‍ വിവാദമുയര്‍ത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തമാശയാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നായിരുന്നു കരണിന്റെ പരാമര്‍ശം.

അടുത്തിടെ ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അമീര്‍ ഖാനും അസഹിഷ്ണുതയെ കുറിച്ച് പ്രതികരിച്ചതും വന്‍ വിവാദങ്ങളായിരുന്നു.

SUMMARY: Choosing to play down the intolerance debate in India, actress Kajol today said there are no such dividing lines in Bollywood.

Keywords: Kajol, Bollywood, Intolerance,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia