കൊച്ചി: (www.kvartha.com 25.04.2016) ആകര്‍ഷകത്വം നോക്കുന്നവന്റെ കണ്ണിലും മനസ്സിലുമാണ്. ഒരാളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാള്‍ക്ക്. എന്തായാലും പൊതു അഭിപ്രായം അറിയണമെങ്കില്‍ വോട്ടെടുപ്പ് തന്നെ വേണ്ടിവരും. അങ്ങനെയൊരു വോട്ടെടുപ്പ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം നടത്തി. ഏറ്റവും ആകര്‍ഷകത്വമുള്ള മലയാളി ആര് എന്നറിയാന്‍.
വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് നിവിന്‍ പോളി. ദുല്‍ഖര്‍ സല്‍മാനെ പിന്തള്ളിയാണ് നിവിന്‍ മലയാളികളുടെ ഹൃദയത്തുടിപ്പായത്. പൃഥ്വിരാജിനാണ് വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനം.
പ്രേമം , ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന അഭിനയ മികവാണ് നിവിനെ വോട്ടെടുപ്പില്‍ ഒന്നാമനാക്കിയത്. ചാര്‍ളിയിലെ പ്രകടനത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ രണ്ടാമനായി. ആത്മവിശ്വാസമാണ് പൃഥ്വിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ടോവിനോ തോമസ് വോട്ടെടുപ്പില്‍ നാലാം സ്ഥാനത്ത് എത്തി. ശാരീരിക മികവുമായി ഉണ്ണി മുകുന്ദന്‍ അഞ്ചാം സ്ഥാനത്ത്.
ഫഹദ് ഫാസില്‍, വിജയ് യേശുദാസ്, ജയസൂര്യ, ടെലിവിഷന്‍ അവതാരകന്‍ ഗോവിന്ദ് പത്മസൂര്യ, തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലെ ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നിവരാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.
സഞ്ജു സാംസണ്‍ പതിനൊന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഫുട്‌ബോളര്‍ മുഹമ്മദ് റാഫി പതിനെട്ടാമനായി. പ്രായത്തെ വെല്ലുന്ന മികവുമായി തിരുവനന്തപുരം എം പി ശശി തരൂര്‍ പട്ടികയില്‍ ഇരുപത്തിയഞ്ചാമനായി എല്ലാവരെയും ഞെട്ടിച്ചു.
Keywords: Nivin Pauly, Dulquer, Prithviraj,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.