Acquittal | ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്; പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

 
Nivin Pauly Cleared of All Charges in High-Profile Molestation Case
Nivin Pauly Cleared of All Charges in High-Profile Molestation Case

Photo Credit: Instagram/Nivin Pauly

● താരത്തിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. 
● മറ്റുപ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.
● ഗൂഢാലോചന അന്വേഷിക്കണമെന്ന് കാണിച്ച് നിവിനും പരാതി നല്‍കിയിരുന്നു.

കൊച്ചി: (KVARTHA) ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് (Nivin Pauly) ആശ്വാസം. നിവിന്‍ പോളിയെ പ്രതിപട്ടികയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസന്വേഷിച്ച കോതമംഗലം ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി.എം.വര്‍ഗീസാണ് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, മറ്റുപ്രതികള്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

കൃത്യം ചെയ്തുവെന്ന് അതിജീവിത തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

2023 ഡിസംബര്‍ 14, 15 തീയതികളില്‍ ദുബായില്‍വെച്ച്, സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. 

എന്നാല്‍, ബലാത്സംഗം നടന്നുവെന്ന് പറഞ്ഞ തീയതികളില്‍ നിവിന്‍ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ഷൂട്ടിങ്ങിനായി നിവിന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

യുവതി പരാതിയുമായി വന്നതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും പരാതി വ്യാജമാണെന്നും ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും കാണിച്ച് നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിന്‍ തെളിവായി പാസ്‌പോര്‍ട്ടും ഹാജരാക്കിയിരുന്നു.

#NivinPauly #Cleared #MolestCase #Kerala #Actor #MalayalamCinema #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia