ഉപ്പും മുളകിനും മുൻപും ഒരു ജീവിതമുണ്ടായിരുന്നു; വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നിഷാ സാരംഗ്

 
Actress Nisha Sarang Opens Up About Life Before and After 'Uppum Mulakum'

Photo Credit: Facebook/Nisha Sarangh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 26 വർഷമായി താൻ ചലച്ചിത്ര-സീരിയൽ ഇൻഡസ്ട്രിയിൽ ഉണ്ട്'.
● നൂറോളം സിനിമകളും അമ്പതോളം സീരിയലുകളും ചെയ്തിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
● അനാവശ്യ വിവാദങ്ങൾ തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും, ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുന്നതാണ് നല്ലതെന്നും നടി വ്യക്തമാക്കി.
● 'എൻ്റെ ജീവിതം എൻ്റെ മാത്രം കൈകളിലാണ്' എന്നും താരം കൂട്ടിച്ചേർത്തു.

കൊച്ചി: (KVARTHA) ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'ഉപ്പും മുളകും'. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടി നിഷാ സാരംഗ്, ചില വിവാദങ്ങളെത്തുടർന്ന് സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഈ വിഷയങ്ങളെക്കുറിച്ചെല്ലാമാണ് നിഷാ സാരംഗ് അടുത്തിടെ 'വൺ ടു ടോക്സിനു' നൽകിയ അഭിമുഖത്തിൽ മനസു തുറന്നത്.

Aster mims 04/11/2022

വിവാദങ്ങളോട് പ്രതികരണം ഇങ്ങനെ

വിവാദങ്ങളോടുള്ള തൻ്റെ നിലപാട് നടി അഭിമുഖത്തിൽ വ്യക്തമാക്കി. 'നമ്മൾ ഉത്തരം പറയുമ്പോൾ പല കഥകൾ എഴുതി വരും. തലക്കെട്ട് കൊടുത്തിരിക്കുന്നത് വേറെയായിരിക്കും. അതിലും നല്ലത് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുക എന്നതാണ്. അനാവശ്യ വിവാദങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല. ആരെങ്കിലും അവർക്ക് ജീവിക്കാൻ വേണ്ടി എഴുതിയും പറഞ്ഞും വിടുമ്പോൾ ഞാൻ അതിനൊക്കെ ഉത്തരം കൊടുത്താൽ എനിക്ക് ജീവിക്കാൻ പറ്റുമോ', നിഷാ സാരംഗ് ചോദിച്ചു. 'എൻ്റെ ജീവിതം എൻ്റെ മാത്രം കൈകളിലാണ്' എന്നും താരം കൂട്ടിച്ചേർത്തു.

അഭിനയ ജീവിതം

'ഉപ്പും മുളകി'ന് മുൻപേ ഒരു ജീവിതം ഉണ്ടായിരുന്നു. അതുപോലെ ഇപ്പോഴും പോകുന്നു. അതിന് മുൻപേ ഞാൻ സിനിമകളും സീരിയലുകളുമായി തിരക്കായിരുന്നു. 26 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട്. എല്ലാ മനുഷ്യർക്കും എപ്പോഴും എവിടെയെങ്കിലും വെച്ച് നല്ലൊരു ബ്രേക്ക് കിട്ടും. അത് പോലെ എനിക്ക് കിട്ടിയതാണ് 'ഉപ്പും മുളകും'. 'ഉപ്പും മുളകി'ൽ ഒൻപത് വർഷം നിന്നു. ഏറ്റവും കൂടുതൽ കാലം അവിടെയായിരുന്നു', നിഷാ സാരംഗ് പറഞ്ഞു.

'ഉപ്പും മുളകി'ൽ നാച്വറലായി അഭിനയിക്കാനുള്ള പ്ലാറ്റ്ഫോമാണ് അവിടെ കിട്ടിയത്. അത് എൻ്റെ ആക്ടിംഗിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. തൻ്റെ അഭിനയ ജീവിതത്തിൽ നൂറോളം സിനിമകളും അമ്പതോളം സീരിയലുകളും ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇപ്പോഴും ഞാൻ ടെലിവിഷനിലുണ്ട്. സിനിമയും ടെലിവിഷനും ഒരുപോലെ കൊണ്ട് പോകുന്നു. പുതിയ സീരിയൽ ഉടൻ ടെലികാസ്റ്റിംഗ് ആരംഭിക്കുകയാണ്. സിനിമയും ചെയ്യുന്നുണ്ട്. പഴയത് പോലെ തന്നെ ഇപ്പോഴും പോകുന്നു', നിഷാ സാരംഗ് വ്യക്തമാക്കി.

'ഉപ്പും മുളകി'ലെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് നിഷാ സാരംഗ് പറഞ്ഞതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Nisha Sarang talks about life after Uppum Mulakum and her 26-year career.

#NishaSarang #UppumMulakum #MalayalamSerial #ActressLife #ControversyFree #NewSerial

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia