Movie Announcement | 'പെണ്ണ് കേസ്' ഡിസംബറില്‍ ആരംഭിക്കും! നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു 

 
Nikhila Vimal to star in new movie 'Pennu Case'
Watermark

Image Credit: Malayalam PR

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് സംവിധാനം.
● ഒരു കോമഡി ചിത്രമാകുമെന്ന് സൂചന.
● ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലും.

കൊച്ചി: (KVARTHA) ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പെണ്ണ് കേസ്' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകള്‍ ഓടുന്നതാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും 'പെണ്ണ് കേസ്' എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പെണ്ണ് കേസ്.

Aster mims 04/11/2022

ഇ 4 എക്‌സ്പിരിമെന്റസ്, ലണ്ടന്‍ ടാക്കീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറില്‍ ആരംഭിക്കും. ഫെബിന്‍ സിദ്ധാര്‍ഥും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങള്‍. കഥ സംവിധാകന്റേത് തന്നെയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം 'ഗുരുവായൂരമ്പല നടയില്‍'ന് ശേഷം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ലണ്ടണ്‍ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം ഫെബിന്‍ സിദ്ധാര്‍ഥ് തിരക്കഥ രചിച്ച ചിത്രമാണ് 'പെണ്ണ് കേസ്'. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകള്‍ വരും ദിവസങ്ങളിലായ് അറിയിക്കും. ഷിനോസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സരിന്‍ രാമകൃഷ്ണനാണ്. കലാസംവിധാനം: അര്‍ഷദ് നക്കോത്ത്, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പികെ, ചീഫ് അസോസിയേറ്റ്: ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: 10ജി മീഡിയ, ടൈറ്റില്‍ പോസ്റ്റര്‍: നിതിന്‍ കെ പി.

എം മോഹനന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന 'ഒരു ജാതി ജാതകം', വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള നിഖില വിമല്‍ സിനിമകള്‍.

#PennuCase #NikhilaVimal #MalayalamCinema #NewMovie #MovieAnnouncement #FebinSidharth #Kollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script