Trailer | ആകാംക്ഷയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കളുടെ' ട്രെയിലർ പുറത്ത്


● ഒരു തറവാട്ടിലെ നാരായണിയമ്മയുടെ മൂന്ന് ആൺമക്കളുടെ കഥ
● ഗുഡ്‌വിൽ പ്രൊഡക്ഷൻ ഹൗസിന്റെ 2025-ലെ ആദ്യ ചിത്രം
● ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും
കൊച്ചി: (KVARTHA) ആകാംക്ഷ നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിറ്റ് 19 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നാട്ടിൻപുറത്തിന്റെ മനോഹാരിതയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞുനിൽക്കുന്നു. ബാല്യകാല സ്മരണകളും ഉദ്യോഗം നിറഞ്ഞ നിമിഷങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും പ്രധാന ആകർഷണങ്ങളാണ്.
കൊയിലാണ്ടി എന്ന ഗ്രാമത്തിലെ ഒരു തറവാട്ടിലെ നാരായണിയമ്മയുടെ മൂന്ന് ആൺമക്കളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രത്യേക കാരണങ്ങളാൽ കുടുംബത്തിൽ നിന്ന് അകന്നുപോയ ഇളയ മകന്റെ തിരിച്ചുവരവും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ട്രെയിലർ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.
രോമാഞ്ചം, കിഷ്കിന്ധ കാണ്ഡം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഗുഡ്‌വിൽ പ്രൊഡക്ഷൻ ഹൗസിന്റെ 2025-ലെ ആദ്യ ചിത്രമാണിത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രഗത്ഭരായ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ജോബി ജോർജ് തടത്തിലാണ് സിനിമ നിർമ്മിക്കുന്നത്. ജെമിനി ഫുക്കാൻ, രാമു പടിക്കൽ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാഹുൽ രാജിന്റെ സംഗീതവും റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ ഗാനരചനയും സിനിമയുടെ മാറ്റ് കൂട്ടും. ജ്യോതിസ്വരൂപ് പാന്തയാണ് എഡിറ്റിംഗ്. ജയദേവൻ ചക്കാടത്താണ് സൗണ്ട് റെക്കോർഡിംഗും ജിതിൻ ജോസഫ് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നത്.
സെബിൻ തോമസ് പ്രൊഡക്ഷൻ ഡിസൈനും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ജിത്തു പയ്യന്നൂരാണ് മേക്കപ്പ് ആർട്ടിസ്റ്റ്. ഡിക്‌സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിജു പ്രഭാകറാണ് കളറിസ്റ്റ്. സുകു ദാമോദർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും അബു വളയംകുളം കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിക്കുന്നു. നിദാദ് കെ.എൻ, ശ്രീജിത്ത് എസ് എന്നിവരാണ് സ്റ്റിൽ ഫോട്ടോഗ്രാഫർമാർ. യെല്ലോടൂത്താണ് ഡിസൈൻസ് കൈകാര്യം ചെയ്യുന്നത്. ആതിര ദിൽജിത്താണ് പി.ആർ.ഒ.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Trailer of 'Narayaninte Moonnamakkal' showcases family warmth and village life. Film to release on February 7, 2025.
#NarayaninteMoonnamakkal #MalayalamCinema #FamilyDrama #TrailerRelease #JojuGeorge